കോൺഗ്രസ്‌ അനുകൂല സർവ്വേ,മുഖ്യമന്ത്രിയായി കൂടുതൽ പേർ പിന്തുണയ്ക്കുന്നത് സിദ്ധരാമയ്യയെ

ബെംഗളൂരു:നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണമാറ്റം പ്രവചിച്ച്‌ അഭിപ്രായ സർവേ. എ.ബി.പി-സി വോട്ടര്‍ സർവ്വേയിൽ 17772 പേരാണ് പങ്കെടുത്തത്.

കോൺഗ്രസ്‌ അധികാരത്തിൽ തിരിച്ചെത്തുമെന്നും ബി.ജെ.പിക്ക് കനത്ത തിരിച്ചടി ലഭിക്കുമെന്നും സർവേ പറയുന്നു. 224 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 107 മുതൽ 119 സീറ്റ് വരെ നേടുമെന്ന് പ്രവചനം. ബി.ജെ.പി 74 മുതൽ 86 വരെ സീറ്റുകളിൽ ഒതുങ്ങും. ജെ.ഡി.എസ് 23 മുതൽ 35 വരെ മണ്ഡലങ്ങളിൽ ജയിക്കും. മറ്റുള്ളവർ അഞ്ചിടത്ത് വരെ ജയിച്ചേക്കും. ഗ്രേറ്റർ ബംഗളൂരു, സെൻട്രൽ കർണാടക, മുംബൈ കർണാടക, ഹൈദരാബാദ് കർണാടക മേഖലകളിൽ കോൺഗ്രസിനാണ് മുൻതൂക്കം. പഴയ മൈസൂരിൽ ജെ.ഡി.എസ് ഒപ്പത്തിനൊപ്പമുണ്ട്. തീരദേശ കർണാടകയിൽ മാത്രമാണ് ബി.ജെ.പിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നും സർവേ പറയുന്നു.

  രാജ്യത്ത് ആദ്യം; മകന് മരണം ഇരന്ന് മാതാപിതാക്കൾ; 13 വർഷത്തെ കണ്ണീരിന് വിരാമമിട്ട് സുപ്രീംകോടതിയുടെ ദയാവധത്തിനായി ചരിത്രവിധി!

മുഖ്യമന്ത്രിയായി കൂടുതൽ പേർ പിന്തുണക്കുന്നത് സിദ്ധരാമയ്യയെയാണ്. 41 ശതമാനം പേർ അദ്ദേഹത്തെ അനുകൂലിച്ചപ്പോൾ ബസവരാജ് ബൊമ്മെയെ 31 ശതമാനം പേരും എച്ച്.ഡി. കുമാരസ്വാമിയെ 22 ശതമാനം പേർ പിന്തുണച്ചു. ഡി.കെ ശിവകുമാറിന് മൂന്ന് ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബദരീനാഥിലും കേദാർനാഥിലും ഇനി 'അവർക്ക്' പ്രവേശനമില്ല; വിപ്ലവകരമായ തീരുമാനവുമായി ക്ഷേത്ര കമ്മിറ്റി! നിയന്ത്രണങ്ങൾ അടുത്ത മാസം മുതൽ !
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളം ഒന്നാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പം; പ്രതികരണവുമായി മുഖ്യമന്ത്രി
[masterslider id="10"]

Related posts

Click Here to Follow Us