പരസ്യ പ്രതികരണം വിലക്കി ഹൈക്കമാൻഡ്

ബെംഗളൂരു:കർണാടക മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി ഹൈമാൻഡ്. പരസ്യ പ്രതികരണം നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കർണാടകയുടെ ചുമതലയുള്ള എ.ഐ.എസി.സി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല നിർദ്ദേശം നൽകി.

കർണാടകയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ പല തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതിനിടെയാണ് പരസ്യ പ്രതികരണം വിലക്കി ഹൈക്കമാൻഡ് രംഗത്തെത്തിയിരിക്കുന്നത്.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

കർണാടകയിൽ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്ന് നാല് ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്. മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്ന പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെ അനുനയിപ്പിക്കാനാകാതെ ഹൈക്കമാൻഡ് കുഴയുകയാണ്. ഡികെ ശിവകുമാറുമായി പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മറ്റൊരു പദവിയും വേണ്ട എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഡികെ ശിവകുമാർ. മുഖ്യമന്ത്രി സ്ഥാനവും ഉപമുഖ്യമന്ത്രി സ്ഥാനവും വേണ്ടെന്ന് ശിവകുമാർ വ്യക്തമാക്കി. ഇതോടെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഹൈക്കമാൻഡ് താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
[masterslider id="10"]

Related posts