മുസ്ലീംങ്ങളുടെ ആനുകൂല്യങ്ങൾ നിർത്തലാക്കണം;വിവാദ പ്രസ്താവനയമായി രേണുകാചാര്യ.

ബംഗളുരു : മസ്ജിദുകൾ ആയുധം സംഭരിക്കാൻ ഉപയോഗിക്കുന്നുവെന്ന ആരോപണത്തിനു പിന്നാലെ, ബിജെപിഎംഎൽഎ എംപി രേണുകാചാര്യ റിപ്പബ്ലിക്ദിനാഘോഷത്തിനിടെ നടത്തിയ പ്രസംഗവും വിവാദത്തിൽ.

നിയമസഭാ തിരഞ്ഞടുപ്പിൽ തനിക്കു വോട്ട് ചെയ്യാത്ത ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങളെല്ലാം നിർത്തലാക്കുമെന്നാണ് ഹൊന്നാലി
മണ്ഡലത്തിൽനിന്നുള്ള രേണുകാചാര്യ പറഞ്ഞത്.

പ്രസംഗം വിവാദമായതോടെ, ന്യൂനപക്ഷങ്ങൾക്കു സർക്കാർ നൽകിവരുന്ന പ്രത്യേക ക്ഷേമ പദ്ധതികളെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്നു രേണുകാചാര്യ പറഞ്ഞു.

  നാളെ ബെംഗളൂരുവിൽ ഹർത്താൽ

പ്രസ്താവനയ്ക്കെതിരെ കടുത്ത വിമർശനവുമായി പ്രതി പക്ഷം രംഗത്തെത്തി. സ്വന്തം കഴിവുകേട് മറയ്ക്കാൻ പ്രധാനമന്ത്രി
നരേന്ദ്രമോദി പാക്കിസ്ഥാന്റെ പേര് വലിച്ചിഴയ്ക്കുന്നത് പോലെയാണ് സംസ്ഥാന നേതാക്കളുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts