“നമ്മ ബെംഗളൂരു”വിന്റെ തൊപ്പിയിൽ ഒരു”പൊൻതൂവൽ”കൂടി! 2019 കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുണ്ടായ നഗരമായി ബെംഗളൂരു.

ബെംഗളൂരു : ലോകത്തിലെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് ഉണ്ടായ നഗരമായി ബെംഗളൂരു തെരഞ്ഞെടുക്കപ്പെട്ടു.

ഈ നഗരത്തിൽ വണ്ടി ഓടിക്കുന്ന ഒരാൾ 243 മണിക്കൂർ ഒരു വർഷത്തിൽ ഗതാഗതക്കുരുക്കിനുളളിൽ പെട്ട് വെറുതെ കളയുന്നുണ്ടെന്നാണ് കണക്കുകൾ, ഒരു വർഷത്തിൽ 10 ദിവസം റോഡിൽ പാഴാക്കുന്നതിന് തുല്യം.

സ്റ്റാറ്റിസ്റ്റിക്സും മറ്റ് കണക്കുകളും നോക്കി റിപ്പോർട്ട് നൽകുന്ന ടോം ടോം ട്രാഫിക് ഇൻറക്സിന്റെ 9 മത്തെ എഡിഷനിൽ ആണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

2019ലെ കണക്കുകൾ ആണ് റിപ്പോർട്ടിന് ആധാരം.57 രാജ്യങ്ങളിലെ 416 നഗരങ്ങളെ കുറിച്ച് പട്ടികയിൽ ഉണ്ട്, ഇതിലാണ് ലോകത്തിൽ തന്നെ ബെംഗളൂരു ഒന്നാമത് എത്തിയത്.

2019 ൽ നഗരത്തിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് ഉണ്ടായത് ആഗസ്റ്റ് 20ന് ആയിരുന്നു ഏറ്റവും കുറവ് ഏപ്രിൽ 6 ന് ആയിരുന്നു എന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

വെള്ളിയാഴ്ച്ചകളിൽ വൈകുന്നേരം 8 മണിക്ക് ശേഷമുള്ള അരമണിക്കൂർ യാത്രയിൽ നമുക്ക് നഷ്ടപ്പെടുന്നത് വർഷത്തിൽ 5 ദിവസമാണെന്നും റിപ്പോർട്ട് പറയുന്നു.

ഒന്നാം സ്ഥാനത്തുള്ള ബെംഗളൂരു (71%), നാലാം സ്ഥാനത്തുള്ള മുംബൈ (65%), അഞ്ചാം സ്ഥാനത്തുള്ള പൂനെ (59%) എട്ടാം സ്ഥാനത്ത് ഉളള ന്യൂഡൽഹി (56%) എന്നിവയാണ് പട്ടികയിൽ ഇടം പിടിച്ച ഇന്ത്യൻ നഗരങ്ങൾ.

  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ

ലിസ്റ്റിൽ ഉള്ള 40% ഗതാഗതക്കുരുക്ക് കൂടുതൽ ഉള്ള നഗരങ്ങളും ഇന്ത്യയിൽ നിന്നാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
[masterslider id="10"]

Related posts