എച്ച്.ഡി.കുമാരസ്വാമിയുടെ മകനും സിനിമാ താരവുമായ നിഖിൽ ഗൗഡ വിവാഹിതനാകുന്നു.

ബെംഗളൂരു : മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകനും കന്നഡ സിനിമാ താരവുമായ നിഖിൽ ഗൗഡ വിവാഹിതനാകുന്നു.

വിജയനഗർ എം എൽ എ എം.കൃഷ്ണപ്പയുടെ ബന്ധുവായ റിയൽ എസ്‌റ്റേറ്റ് വ്യവസായി മഞ്ജു – ശ്രീദേവി ദമ്പതികളുടെ മകൾ രേവതിയാണ് വധു.

രണ്ടുദിവസം മുമ്പ് മാറത്തഹള്ളിയിലെ മഞ്ജുവിനെ വസതിയിലായിരുന്നു വിവാഹനിശ്ചയച്ചടങ്ങ്.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

കുമാരസ്വാമിയുടെ മാതാപിതാക്കളായ മുൻപ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ഭാര്യ ചെന്നമ്മ എന്നിവരും ചടങ്ങിനെത്തിയിരുന്നു.

മേയിൽ ബാംഗ്ലൂരിൽ വച്ച് വിവാഹം നടത്താനാണ് തീരുമാനം. തീയതി പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡ്യയിൽനിന്ന് ജെ ഡി എസ് സ്ഥാനാർഥിയായി മത്സരിച്ച നിഖിൽ നടി സുമലതയോട് പരാജയപ്പെട്ടിരുന്നു.

തുടർന്ന് മണ്ഡ്യ കേന്ദ്രീകരിച്ച് രാഷ്ട്രീയപ്രവർത്തനം സജീവമാകുന്ന തിനിടയിലാണ് വിവാഹം ഉറപ്പിക്കുന്നത് .എം സിഎബിരുദധാരിയാണ് നിഖിിലിന്റെ ഭാവി വധു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
[masterslider id="10"]

Related posts