കെ.എസ്.ആർ.സിറ്റി റെയിൽവേ സ്‌റ്റേഷനിൽ പുതിയ പാർക്കിങ് പരിഷ്ക്കാരങ്ങൾ;ഇതു വായിച്ചില്ലെങ്കിൽ നിങ്ങളറിയാതെ നിങ്ങളുടെ പോക്കറ്റ് കാലിയാകാം.

ബെംഗളൂരു :  കെഎസ് ആർ (സിറ്റി) റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് കണ്ടെത്താൻ ആക്സസ് കൺട്രോൾ ഗേറ്റുകൾ സ്ഥാപിച്ചു.

യാത്രക്കാരെ കയറ്റാനും ഇറക്കാനും പരമാവധി 7 മിനിറ്റ് വരെ മാത്രം സൗജന്യം സമയം, കൂടുതൽ സമയത്തിന് പാർക്കിംഗ് നിരക്ക് നൽകണം.

നഗരത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനിൽ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഡെവലപ്മെൻറ് കോർപ്പറേഷൻ ആണ് ആക്സസ് കൺട്രോൾ ഗേറ്റ് സ്ഥാപിച്ചത്.

വാഹനം റെയിൽവേ സ്റ്റേഷൻ കവാടത്തിലൂടെ പ്രവേശിക്കുമ്പോൾ തന്നെ നമ്പർ സഹിതം കൺട്രോൾ ഗേറ്റുകൾ ഫീഡ് ചെയ്യും. പുറത്തേക്കുള്ള കവാടത്തിലേക്ക് എത്തുമ്പോഴും സമാനരീതിയിൽ ഇവ ചെയ്യും ഇതോടെ എത്ര സമയം വാഹനം നിർത്തി എന്ന് അറിയാം 7 മിനിറ്റിൽ കൂടുതൽ തങ്ങിയാൽ കാറുകൾക്ക് 25 രൂപയും ഇരുചക്രവാഹനങ്ങൾക്ക് 12 രൂപയും ആണ് രണ്ടു മണിക്കൂർ വരെ നിരക്ക്.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

അനധികൃതമായി പാർക്ക് ചെയ്യുന്ന

വാഹനങ്ങൾക്ക് ആണെങ്കിൽ ക്രെയിൻ ഉപയോഗിച്ച് വലിച്ച് കൊണ്ടുപോകാൻ ഉള്ള തുക  കൂടി നൽകണം.

മാത്രമല്ല കെഎസ്ആർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് നിരക്കുകൾ ഉയർത്തുകയും ചെയ്തു .

ഇരുചക്രവാഹനങ്ങളുടെ നിരക്ക് മണിക്കൂറിൽ 10 രൂപയിൽ നിന്ന് 12 ആയും കാറുകളുടെ നിരക്ക് 20 രൂപയിൽ നിന്ന് 25 ആയും ഉയർത്തി.

ഇരുചക്രവാഹനങ്ങൾക്ക് ഒരു ദിവസത്തേക്ക് നിരക്ക് അമ്പതിൽ നിന്ന് 80 രൂപയും കാറുകൾക്ക് 300 ൽ നിന്ന് 400 രൂപയായും ഉയർത്തി.

  ഷിംലയോ അതോ ബെംഗളൂരുവോ? സിലിക്കൺ സിറ്റിയിലെ ഈ മാറ്റത്തിന് പിന്നിൽ; കൂടെ ചിരിപ്പിക്കുന്ന ട്രോളുകളും

പുതിയ പാർക്കിംഗ് സമ്പ്രദായത്തിനെതിരെ പ്രതിഷേധവുമായി യാത്രക്കാർ മുന്നോട്ട് വന്നു.

പ്രതിദിനം രണ്ടര ലക്ഷം പേർ ആശ്രയിക്കുന്ന കെഎസ്ആർ സ്റ്റേഷൻ ഒന്നും രണ്ടും പ്രവേശന കവാടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷം ആണ്.

ഇവിടെ ലഗേജുമായി എത്തുന്നവർ 7 മിനിറ്റ് കൊണ്ട് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങുക എന്നത് പ്രായോഗികമല്ല പ്രായമായവർ ഇതുകൊണ്ട് ഏറെ ബുദ്ധിമുട്ടുണ്ടാവും എന്ന് യാത്രക്കാർ അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts