ബെംഗളൂരു: നഗരത്തിൽ ആട്ടിറച്ചി വില കുതിച്ചുയരുന്നു. മേൽത്തരം ഇറച്ചിക്ക് കിലോയ്ക്ക് 800 മുതൽ 1000 രൂപവരെയായി ഉയർന്നു.
വടക്കൻ കർണാടകയിൽ നിന്ന് ആടുകളുടെ വരവ് കുറഞ്ഞതാ ണ് വില വർധനയ്ക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു.
പ്രളയത്തെ തുടർന്ന് ആടുവളർത്തൽ കേന്ദ്രങ്ങൾക്ക് വ്യാപക നാശനഷ്ടമുണ്ടായി.
ഇതോടെ ഉൽപാദനം പാതിയായികുവില കുതിച്ചുയരാൻ കാരണമായത്. പ്രായമായ ചെമ്മരിയാടുകളുടെ ഇറച്ചിക്ക് കിലോയ്ക്ക് 500 മുതൽ 650 രൂപവരെയാണ് വില.
കൊപ്പാൾ, അത്താണി, ബാഗൽകോട്ട്, ചിത്രദുർഗ എന്നിവിടങ്ങളിൽ നിന്നാണ് നഗരത്തിലേക്ക് കൂടുതലായി ഇറച്ചിആടുകളെ എത്തിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.