യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ 

കാസർക്കോട്: ഭര്‍തൃമതിയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പൊവ്വല്‍ ബെഞ്ച്‌കോടതിയിലെ പി.എ.ജാഫറിന്റെ ഭാര്യ അലീമ (35) ആണ് മരിച്ചത്.

സംഭവത്തിനു പിന്നാലെ ഭര്‍ത്താവ് ജാഫര്‍ ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചു.

കാസര്‍കോട് നഗരത്തിലെ വാച്ച്‌ കട നടത്തുന്നയാളാണ് ജാഫര്‍.

മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ജാഫര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദിക്കുന്നതായി അലീമ പറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കള്‍ പൊലീസിനു മൊഴി നല്‍കി.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

ചൊവ്വാഴ്ച രാത്രി ജാഫറും അലീമയും തമ്മില്‍ വഴക്കു നടന്നിരുന്നതായി പൊലീസ് പറഞ്ഞു.

അതിനു പിന്നാലെയാണു രാത്രി 11.50ഓടെ അലീമയെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

ഉടനെ ചെര്‍ക്കള കെകെ പുറത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ആദൂര്‍ എസ്‌കെ കെ.വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റിനു ശേഷം പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts