ജയസൂര്യ നുണപരിശോധനയ്ക്ക് തയ്യാറാവട്ടെ; വെല്ലുവിളിച്ച് നടി 

കൊച്ചി: നിക്കെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച നടിക്കെതിരെ കഴിഞ്ഞ ദിവസം നടൻ ജയസൂര്യ രംഗത്തെത്തിയിരുന്നു. നടി പറയുന്നത് പച്ചക്കള്ളമാണെന്നായിരുന്നു താരം തുറന്നടിച്ചത്.

സെക്രട്ടറിയേറ്റിന് ഉള്ളില്‍ വെച്ച്‌ താൻ ലൈംഗികാതിക്രമം നടത്തിയെന്നും എന്നാല്‍ സെക്രട്ടറിയേറ്റിന് പുറത്ത് നിന്ന് ഷൂട്ട് ചെയ്യാനുള്ള അനുമതി മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് ജയസൂര്യ പറഞ്ഞത്. രണ്ട് മണിക്കൂർ മാത്രമായിരുന്നു അനുമതിയെന്നും നടി പിന്നെ എങ്ങനെയാണ് മുകളിലെത്തെ നിലയില്‍ എത്തിയതെന്ന് അറിയില്ലെന്നും ജയസൂര്യ പറഞ്ഞു.

ഇപ്പോഴിതാ നടന്റെ തള്ളി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പരാതിക്കാരി. ജയൂസര്യ കളവ് പറയുകയാണെന്നും തന്റെ കൈയ്യില്‍ തെളിവുകള്‍ ഉണ്ടെന്നുമാണ് നടി പറയുന്നത്. ധൈര്യമുണ്ടെങ്കില്‍ ജയസൂര്യ നുണപരിശോധനയ്ക്ക് തയ്യാറാകട്ടെയെന്നും പരാതിക്കാരി ഫേസ്ബുക്കില്‍ കുറിച്ചു.

  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു

‘പച്ച കള്ള ലക്ഷണമാണ് കണ്ണാടിയില്‍ കൂടെ കൂടെ കൈ വെയ്ക്കുന്നത്. രണ്ടു മണിക്കൂറും പൊളിഞ്ഞു, 3 ദിവസം ഉള്ള ഫോട്ടോയും വീഡിയോയും എന്റെ കയ്യിലുണ്ട്. അതെന്താ അത്രയും പേർ ഉണ്ടായിട്ടും ജയസൂര്യയുടെ പേര് മാത്രം പറഞ്ഞത്. ജനങ്ങള്‍ പൊട്ടന്മാരല്ല ധൈര്യമുണ്ടോ നുണ പരിശോധനക്ക് വരാൻ? ഞാൻ റെഡി ആണ്. ഒരു കുറ്റവാളിയും കുറ്റം സമ്മതിക്കില്ല. അടുത്ത ജനറേഷൻ പെണ്‍കുട്ടികള്‍ക്ക് ധൈര്യമായി വാഷ് റൂമില്‍ പോകാം, ഇനി ജയസൂര്യക്ക് ധൈര്യം ഉണ്ടാവില്ല.

പിന്നെ സോണിയായുടെ കാര്യം പുള്ളി സത്യം പറഞ്ഞു. തൊടുപുഴയില്‍ അല്ല കൂത്തട്ടുകുളത്തായിരുന്നു. 2013 അല്ല 2011 ആയിരുന്നു. തോന്നിവാസത്തിന് പോയാല്‍ കുടുബം തകരും. എന്താണ് ഞങ്ങള്‍ പൃഥ്വിരാജിന്റെ പേര് പറയാത്തത്? ടോവിനോ? കുഞ്ചാക്കോ.. ഞങ്ങള്‍ക്കും കുടുംബവും മക്കളും ഉണ്ട്. വെറുതെ ഒരാളുടെ പേര് പറഞ്ഞാല്‍ ദൈവം വിടില്ല, ആ പേടിയുള്ളവരാണ്. സത്യമേ ജയിക്കൂ ജയസൂര്യ’, പരാതിക്കാരി കുറിച്ചു.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

ജയസൂര്യയ്ക്കൊപ്പമുള്ള മറ്റ് രണ്ട് ചിത്രങ്ങളും നടി പങ്കിട്ടിട്ടുണ്ട്. ‘സെക്രട്ടറിയേറ്റില്‍ കയറിയില്ല പോലും, ഇത് സെക്രട്ടറിയേറ്റിലെ മെയ്ക്കപ്പ് ചെയ്യുന്ന റൂം ആണ്. ഇനി സെക്രട്ടറിയേറ്റിന്റെ ഉള്ളില്‍ നിന്നുള്ള വീഡിയോ ഉണ്ട്.സെക്രട്ടറിയേറ്റിന്റെ അകത്തും പുറത്തും ഷൂട്ട് ഉണ്ടായിരുന്നു. അപ്പോള്‍ തന്നെ ഈ പ്രസ്താവന പൊളിഞ്ഞു മോനെ’, എന്നാണ് നടി കുറിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര; സതീശൻ സർക്കാർ വിളിച്ച നിർണായക യോഗം ഇന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts