തൃശൂരിൽ ഒതുങ്ങില്ല, കേരളത്തിന്റെ എംപി യായി പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി 

തൃശൂർ: തൃശൂരില്‍ വമ്പിച്ച വിജയം നേടിയ സുരേഷ് ഗോപി കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി എംപിയാണ്.

2019ലെ ലോക്‌സഭാ തിര‍ഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ തോറ്റ സുരേഷ് ഗോപിക്ക് കഠിനാധ്വാനത്തിനൊടുവിലാണ് 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ആധികാരിക ജയം നേടാനായത്.

മൂന്നാം എൻഡിഎ സർക്കാരില്‍ കേന്ദ്രമന്ത്രിയുമായത്.

  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ

ഇപ്പോഴിതാ താൻ തൃശൂരിലൊതുങ്ങില്ലെന്നും കേരളത്തിന്റെ എംപിയായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെറും വാക്കല്ലെന്നും പറഞ്ഞതില്‍ ഊന്നി മുന്നോട്ട് പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

വലിയ സംസ്ഥാനമായതിനാല്‍ തമിഴ്നാട്ടിലേക്കും തന്റെ ശ്രദ്ധയുണ്ടാവും.

അഭിമാനത്തോടെ തലയുയർത്തിപ്പിടിക്കുന്ന തരത്തില്‍ പ്രവർത്തനത്തിന്റെ തിളക്കം മെച്ചപ്പെടുത്തിക്കൊണ്ട് അവസാനം വരെ മുന്നോട്ട് പോകുമെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts