തട്ടിപ്പുകാരെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്ന് യെദിയൂരപ്പ

ബെംഗളൂരു: പോക്‌സോ കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പയെ ചോദ്യം ചെയ്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്.

മൂന്ന് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്.

81കാരനായ യെദിയൂരപ്പ ആരോപണങ്ങള്‍ നിഷേധിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

യെദിയൂരപ്പയെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് കോടതി സിഐഡിയെ വിലക്കി.

പോക്‌സോ നിയമപ്രകാരമുള്ള വകുപ്പും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ലൈംഗികാതിക്രമം സംബന്ധിച്ച വകുപ്പുകളും യെദിയൂരപ്പയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!

ഫെബ്രുവരിയില്‍ യെദിയൂരപ്പയുടെ വസതിയില്‍ വച്ച്‌ 17 വയസ്സുള്ള തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു സ്ത്രീ ആരോപിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.

54 കാരിയായ പരാതിക്കാരി ശ്വാസകോശ അര്‍ബുദം ബാധിച്ച്‌ കഴിഞ്ഞ മാസം മരിച്ചിരുന്നു.

തുടര്‍ന്ന് യെദിയൂരപ്പയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അവരുടെ മകന്‍ കോടതിയെ സമീപിച്ചു.

കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് മാസമായിട്ടും അന്വേഷണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിട്ടുണ്ട്.

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

‘ഞാന്‍ ആരോടും പരാതി പറയുന്നില്ല. കാലം എല്ലാം തീരുമാനിക്കും.

സത്യം എന്താണെന്ന് ജനങ്ങള്‍ക്കറിയാം. തട്ടിപ്പ് നടത്തുന്നവരെ ജനങ്ങള്‍ പാഠം പഠിപ്പിക്കും, യെദിയൂരപ്പ പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
[masterslider id="10"]

Related posts