പശുക്കടത്ത് ആരോപിച്ച് യുവാക്കൾക്ക് ക്രൂര മർദ്ദനം.

ബെംഗളൂരു:പശുക്കടത്ത് ആരോപിച്ച്‌ രണ്ട് യുവാക്കള്‍ക്ക് മര്‍ദ്ദനം. ബെല്‍ത്തങ്ങാടിയിലെ മേലന്തബേട്ടിലാണ് സംഭവം. പശുക്കളെ കടത്തുവെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം യുവാക്കളെ ആക്രമിച്ചത്.

ബെല്‍ത്തങ്ങാടി സ്വദേശികളായ കുപ്പെട്ടി സ്വദേശികളായ അബ്ദുള്‍ റഹ്മാനും മുഹമ്മദ് മുസ്തഫയെയുമാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഇവര്‍ മംഗലാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അക്രമി സംഘത്തിലുണ്ടായിരുന്ന ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സബു, രാജേഷ് ഭട്ട്, ഗുരുപ്രസാദ്, ലോകേഷ്, ചിതാനന്ദ് എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നന്നാക്കാന്‍ ഗാരേജില്‍ നല്‍കിയ പിക്കപ്പ് ട്രെക്കുമായി വ്യാഴാഴ്ച വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അക്രമം.

  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ

ചര്‍ച്ച്‌ റോഡിലുള്ള ഗാരേജിലായിരുന്നു ട്രെക്ക് നന്നാക്കാനായി നല്‍കിയിരുന്നത്.

രാത്രി പത്ത് മണിയോടെയാണ് ഇവര്‍ മേലന്തബേട്ടിലെ ഗ്രാമപഞ്ചായത്ത് ഓഫീസിന് അടുത്തെത്തുന്നത്. ഇവിടെ വച്ച്‌ ബൈക്കിലെത്തിയ രണ്ടുപേര്‍ ഇവരെ വഴി തടയുകയായിരുന്നു. ഇടന്‍ തന്നെ ഇവിടേക്ക് കൂടുതല്‍ ആളുകള്‍ എത്തുകയായിരുന്നു. ഒമ്നി കാറിലാണ് അക്രമി സംഘത്തിലെ മറ്റുള്ളവരെത്തിയത്. യുവാക്കള്‍ പശുക്കളെ കടത്തുകയായിരുന്നുവെന്ന് വഴി തടഞ്ഞവര്‍ ആരോപിക്കുകയായിരുന്നു.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

ട്രെക്കില്‍ നിന്ന് യുവാക്കളെ താഴെയിറക്കിയ ശേഷം ചെരിപ്പുകൊണ്ടും വടി കൊണ്ടും ആക്രമിക്കുകയായിരുന്നു. യുവാക്കള്‍ വന്ന ട്രെക്കും അക്രമികള്‍ നശിപ്പിച്ചു. ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷനില്‍ യുവാക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
[masterslider id="10"]

Related posts