കെസെറ്റ് 2021; അഡ്മിറ്റ് കാർഡ്, പരീക്ഷാ രീതി, മറ്റ് വിശദാംശങ്ങൾ

ബെംഗളൂരു: ഈ വർഷത്തെ കർണാടക കെസെറ്റ് പരീക്ഷ വരുന്ന ഏപ്രിൽ 11 ന് നടത്തുമെന്ന് മൈസൂർ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അറിയിച്ചു. 

മൈസൂർ സർവകലാശാലയാണ് കർണാടക സെറ്റ് പരീക്ഷ നടത്തുന്നത്.  കർണാടകയിലെ സർവ്വകലാശാലകളിലെയും  കോളേജുകളിലെയും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികളുടെ യോഗ്യത നിർണ്ണയിക്കുന്നതിനാണ് കെ സെറ്റ് പരീക്ഷ നടത്തുന്നത്.

കെ‌ സെറ്റ് 2021 രജിസ്ട്രേഷനുകൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു, യോഗ്യതയുള്ള അപേക്ഷകർക്ക് അടുത്ത ആഴ്ചയോടെ അഡ്മിറ്റ് കാർഡുകൾ ലഭിച്ചു തുടങ്ങുന്നതാണ് . കെ സെറ്റ് 2021 അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക വെബ്സൈറ്റിൽ റിലീസ് ചെയ്യുന്നതാണ്. പരീക്ഷയ്ക്ക് മുമ്പായി വ്യക്തിഗത കാൻഡിഡേറ്റ് ലോഗിൻവഴിയാണ് ഇത് ലഭിക്കുക. അപേക്ഷകർ ഇത് ഡൗൺലോഡ് ചെയ്തതിന് ശേഷം അച്ചടിച്ച പകർപ്പ് നിയുക്തപരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകണം.

  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി

ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, അപേക്ഷകർ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുകയും പരീക്ഷയ്ക്കിടെ അവ പാലിക്കുകയും വേണം. റിപ്പോർട്ടിംഗ് സമയം, പരീക്ഷാകേന്ദ്ര വിലാസം മുതലായവയാണ് ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങൾ. പരീക്ഷ ആരംഭിക്കുന്ന സമയത്തിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാൻ അപേക്ഷകർ ശ്രദ്ധിക്കേണ്ടതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts