ഓല,ഊബർ, വെബ് ടാക്സി നിരക്കുകൾ 92% വരെ വർധിപ്പിച്ചു.

ബെംഗളൂരു: ഓല, ഉബർ ക്യാബുകൾ യാത്രാക്കൂലി വർധിപ്പിച്ചു. സംസ്ഥാന ഗതാഗത വകുപ്പ്, ആപ്ലിക്കേഷൻ അധിഷ്ഠിത ടാക്സികളുടെ നിരക്ക് 35% മുതൽ 92% വരെ ആണ് ഉയർത്തിയിരിക്കുന്നത്. ചെറിയ ക്യാബുകൾക്ക് കുറഞ്ഞത് 75 രൂപയും ആഡംബര ടാക്സികൾക്ക് 150 രൂപയുമാണ് ആദ്യത്തെ 4 കിലോമീറ്ററിന് യാത്രക്കാർ ഇനി മുതൽ നൽകേണ്ടി വരുക. നേരത്തെ നിരക്ക് യഥാക്രമം 44 രൂപയും 80 രൂപയുമായിരുന്നു.

  ബെംഗളൂരു - തുമകൂരു റൂട്ടിൽ ഏറ്റവും ദൈർഘ്യമേറിയ എസി ബസ് സർവീസുമായി ബിഎംടിസി

പുതിയ നിരക്കുകൾ ഉടൻ പ്രാബല്യത്തിൽ വരും. മുമ്പത്തെ താരിഫ് പുനരവലോകനം ചെയ്തത് 2018 ലായിരുന്നു. 4 കിലോമീറ്ററിന് മുകളിൽ വരുന്ന ഓരോ കിലോമീറ്ററിനും ഈടാക്കേണ്ട താരിഫ് വിജ്ഞാപനത്തിൽ, അതത് ക്ലാസ്സിന് നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിരക്കുകളിൽ ആയിരിക്കണം. ഓരോകിലോമീറ്ററിനും 35% മുതൽ 75% വരെയാണ് നിരക്ക് വർദ്ധനവ് ഉണ്ടായിട്ടുള്ളത്. ഓലയും ഉബറും ഇത് സംബന്ധിച്ച് ഇതുവരെ അഭിപ്രായം അറിയിച്ചിട്ടില്ല.

20 മിനിറ്റ് സൗജന്യ കാത്തിരിപ്പ് സമയം യാത്രക്കാർക്ക് ലഭിക്കും എന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഈ കാലയളവിനുശേഷം ഓരോ 15 മിനിറ്റ് കാത്തിരിപ്പിനും 10 രൂപ ഈടാക്കുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മക്കളെ അറിഞ്ഞ ജവാന് മോഡിഫിക്കേഷന്‍
[masterslider id="10"]

Related posts