മോദി ഇന്ത്യയുടെ വിലമതിക്കാനാവാത്ത സ്വത്ത്; വീണ്ടും പുകഴ്ത്തി ശശി തരൂർ

ന്യൂഡൽഹി: പ്രധാനമന്ത്രിയെ വീണ്ടും പുകഴ്ത്തി കോൺഗ്രസ് എം.പി ശശിതരൂർ. മോദിയുടെ ഊർജവും, ചലനാത്മകതയും ഇന്ത്യയുടെ പ്രധാന ആസ്തിയാണെന്നാണ് ശശി തരൂർ പറഞ്ഞത്. ആശയവിനിമയത്തിൻ്റെ കരുത്തിൽ മോദി ബഹുദൂരം മുന്നിലാണെന്നും തരൂർ അഭിപ്രായപ്പെട്ടു.

ദ ഹിന്ദുവിൽ എഴുതിയ ലേഖനത്തിലാണ് മോദിയെ പുകഴ്ത്തി ശശി തരൂർ വീണ്ടും രംഗത്തെത്തിയത്.
ഇന്ത്യയുടെ നടപടികൾ സ്വയം പ്രതിരോധത്തിനുള്ള നിയമാനുസൃതമായ ഒരു നടപടിയാണെന്നും, തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരതക്ക് മറുപടി നൽകുക മാത്രമാണ് ഇന്ത്യ ചെയ്തതെന്നും ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ ശശി തരൂർ പറഞ്ഞു.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

പാർട്ടിയുടെ അഭിപ്രായം സ്വീകരിക്കാതെ ശശി തരൂർ ത്രിരാഷ്ട്ര നയതന്ത്രദൗത്യത്തിന് പുറപ്പെട്ടതിൽ കോൺഗ്രസ് നേതൃത്വത്തിന് വലിയ അതൃപ്തി തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും മോദിയെ പുകഴ്ത്തിയുള്ള പ്രസ്‌താവനവുമായി തരൂർ രംഗത്തെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു
[masterslider id="10"]

Related posts