സ്വപ്ന ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം;കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലും അർജൻറീനയും നേർക്കുനേർ;നിങ്ങൾ ആർക്കൊപ്പം ?

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഉറ്റു നോക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ മത്സരത്തിന്റെ ഫൈനലിലെ അർജന്റീന ബ്രസീൽ പോരാട്ടത്തിനായി ഇനി മണിക്കൂറുകൾ മാത്രം. മാരക്കാന സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 5.30നാണ് ലോക ഫുട്ബോൾ രാജാക്കന്മാരായ മെസിയും നെയ്മറും നേർക്കുനേർ വരുന്ന അർജന്റീന-ബ്രസീൽ സ്വപ്ന ഫൈനൽ.

സെമിയിൽ കൊളംബിയയെ പരാജയപ്പെടുത്തി ഷൂട്ടൗട്ടിലൂടെയായിരുന്നു അര്‍ജന്റീനയുടെ ജയം. ഏഴാം മിനുറ്റിൽ നേടിയ ഗോളിലൂടെ അർജന്റീന ലീഡ് നേടിയ മത്സരത്തിൽ 61-ാം മിനിറ്റില്‍ ലൂയിസ് ഡയാസിലൂടെ കൊളംബിയ തിരിച്ചടിച്ചു. സമനിലയായതിനെ തുടർന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് പോയി.

  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

ഷൂട്ടൗട്ടിൽ പിഴക്കാത്ത മെസ്സിആദ്യ കിക്കെടുത്തു. നാലില്‍ മൂന്നു കിക്കും അര്‍ജന്റീന ലക്ഷ്യത്തിലെത്തിച്ചു. അഞ്ച് കിക്കില്‍ രണ്ടെണ്ണം മാത്രമാണ് കൊളംബിയക്ക് വലയിലെത്തിക്കാനായത്. മൂന്നെണ്ണവും തടഞ്ഞ് എമിലിയാനോ മാര്‍ട്ടിനസ് അര്‍ജന്റീനയെ ഫൈനലിലേക്ക് നയിക്കുകയായിരുന്നു.

നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ സെമിയിൽ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ഫൈനലിൽ പ്രവേശിച്ചത്. 35-ാം മിനിറ്റിൽ ലൂക്കാസ് പക്വേറ്റയാണ് വിജയഗോൾ നേടിയത്. ഗോളിന് വഴിയൊരുക്കിയത് നെയ്മറുടെ പാസ് ആയിരുന്നു.

ഇതിന് മുൻപ് ബ്രസീലും അർജന്റീനയും നേർക്ക് നേർ ഏറ്റമുട്ടിയ പ്രധാന ടൂർണമെന്റ് കഴിഞ്ഞ കോപ്പ അമേരിക്ക സെമി ഫൈനലായിരുന്നു. 2019ൽ നടന്ന മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത രണ്ട് ഗോളിന് അർജന്റീനയെ തോൽപിച്ചു. റോബർട്ടോ ഫിർമിന്യോയും ഗബ്രിയേൽ ജീസസുമായിരുന്നു ഗോൾ നേടിയത്. ഫൈനലിലെത്തിയ ബ്രസീൽ പെറുവിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് തോൽപിച്ച് കഴിഞ്ഞ സീസണിലെ ജേതാക്കളാവുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക
[masterslider id="10"]

Related posts