ബെംഗളൂരു : മാമ്പഴ വിലയിൽ വന്ന ഇടിവിനെ തുടർന്ന് പ്രതിസന്ധിയിലായ കർണാടകയിലെ കർഷകർക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
‘വിലക്കുറവ് പേമെന്റ് സ്കീം’ പ്രകാരമാണ് നഷ്ടപരിഹാര തുക പ്രഖ്യാപിച്ചത്. ഈ തുക കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംയുക്തമായി നൽകും.
കർഷകർക്ക് നഷ്ടപരിഹാരമായി ഏകദേശം 2.5 ലക്ഷം രൂപ നൽകാനാണ് ധാരണയായത്.
കർണാടകയിലെ മാമ്പഴ കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പാക്കിയതിന് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ കാര്യ മന്ത്രി പ്രൾഹാദ് ജോഷി കേന്ദ്ര സർക്കാറിനോട് നന്ദി പറഞ്ഞു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ജൂൺ 13ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാനോട് സംസ്ഥാനത്തെ മാമ്പഴ കർഷകർക്കായി അടിയന്തര ‘വിലക്കുറവ് പേമെന്റ്’, ‘വിപണി ഇടപെടൽ പദ്ധതി’ എന്നിവക്കായി സമ്മർദ്ദം ചെലുത്തുകയും അഭ്യർത്ഥിക്കുകയും ചെയ്‌തിരുന്നു.
കർണാടകയിലെ കർഷകരെ സംബന്ധിച്ചിടത്തോളം നിരവധി പേരുടെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നാണ് മാമ്പഴകൃഷി.
ഏകദേശം 1.39 ലക്ഷം ഹെക്ടർ സ്ഥലത്താണ് മാമ്പഴം മാത്രം കൃഷി ചെയ്യുന്നത്. ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, ചിക്കബെല്ലാപുര, കോലാർ, ബംഗളൂരു സൗത്ത് ജില്ലകളിലാണ് പ്രധാനമായും മാമ്പഴം കൃഷി ചെയ്യുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.