വരുന്നു മുട്ടൻ പണി; വ്യാജ വാർത്തകൾക്ക് ഏഴ് വർഷം ജയിൽ ശിക്ഷ, 10 ലക്ഷം പിഴ, കർണാടകയിൽ പുതിയ നിയമ നിർമ്മാണം

ബെംഗളൂരു : സമൂഹമാധ്യമങ്ങൾ വഴി വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്താൽ ഏ​ഴു​വ​ർ​ഷം വ​രെ ത​ട​വും പ​ര​മാ​വ​ധി 10 ല​ക്ഷം രൂ​പ പി​ഴ​യും ല​ഭി​ക്കു​മെ​ന്ന് വ്യക്തമാക്കി കർ​ണാ​ട​ക സ​ർ​ക്കാ​റിൻ്റെ ക​ര​ട് നി​യ​മം.

സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലെ വ്യാ​ജ വാ​ർ​ത്ത​ക​ൾ പൂ​ർ​ണ​മാ​യി നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​ര​ങ്ങ​ൾ നി​ർ​ദി​ഷ്ട നി​യ​മം സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് ന​ൽ​കുമെന്ന പ്രത്യേകത കൂടെയുണ്ട്.

വ്യാജവാർത്തകൾ, വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും പ്രസ്‌താവനകൾ തെറ്റായ രീതിയിൽ നൽകുക, വസ്തുതകൾ സന്ദർഭങ്ങൾ എന്നിവ വളച്ചൊ​ടി​ക്കു​ക, ഓഡിയോ വിഡിറ്റോ എന്നിവ തെറ്റായ രീതിയിൽ എഡിറ്റ് ചെയ്യുക എന്നിവ കരട് നിയമത്തിൻ്റെ പരിധിയിൽ വരുന്നു.

ക​ന്ന​ട-​സാം​സ്കാ​രി​ക മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​റ് അം​ഗ സോ​ഷ്യ​ൽ മീ​ഡി​യ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി രൂ​പ​വത്ക്കരികും. കരട് നിയമത്തിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.

കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വേ​ഗ​ത്തി​ലു​ള്ള വി​ചാ​ര​ണ​ക്കാ​യി പ്ര​ത്യേ​ക കോ​ട​തി​ക​ൾ സ്ഥാ​പി​ക്കും. അ​വ കേ​സെ​ടു​ക്കാ​വു​ന്ന​തും ജാ​മ്യം ല​ഭി​ക്കാ​ത്ത​തുമായ കുറ്റങ്ങൾ ആയിരിക്കും.

സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വ്യാജവാർത്തകൾക്ക് നിയന്ത്രണം വരുത്തുകയെന്നതാണ് കർണാടക സ​ർ​ക്കാ​റിൻ്റെ ക​ര​ട് നി​യ​മം ലക്ഷ്യം വെക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts