രക്തചന്ദന കടത്തുകാരൻ 250 കിലോ ചരക്കുമായി അറസ്റ്റിൽ

ബെംഗളൂരു: രക്തചന്ദന കടത്തുകാരൻ അറസ്റ്റിൽ. കെ.ആർ പുരം പോലീസ്  25 കാരനായ രക്തചന്ദന കടത്തുകാരനെ അറസ്റ്റ് ചെയ്യുകയും 250 കിലോ രക്തചന്ദന മരം പിടികൂടുകയും ചെയ്തു. മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ നടത്തിവരികയാണ്.

അറസ്റ്റിലായ കോലാറിലെ കെജിഎഫ് സ്വദേശി അബ്ദുൾ റഹ്മാൻ മെഡഹള്ളി-ബട്ടറഹള്ളി മെയിൻ റോഡിലെ സർവീസ് റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും ആറ് രക്തചന്ദന കഷ്ണങ്ങൾ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ഇവ വിൽക്കാൻ ശ്രമിച്ചിരുന്ന റഹ്മാനെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രക്തചന്ദന കഷ്ണങ്ങളുമായി അറസ്റ്റ് ചെയ്യുകയും കാർ കസ്റ്റഡിയിലെടുക്കുകയുമാണ് ചെയ്തത്.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

മറ്റ് കള്ളക്കടത്തുകാരിൽ നിന്നാണ് രക്തചന്ദന കഷ്ണങ്ങൾ ലഭിച്ചതെന്ന് റഹ്മാൻ പോലീസിനോട് സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. രക്തചന്ദന കഷ്ണങ്ങൾ വിറ്റ് കിട്ടുന്ന വരുമാനം കൊണ്ട് ആഡംബര ജീവിതം നയിക്കാനായിരുന്നു ഇവരുടെ പദ്ധതി. കർണാടക ഫോറസ്റ്റ് ആക്ട് പ്രകാരമാണ് അറസ്റ്റിലായ റഹ്മാനെതിരെ കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
[masterslider id="10"]

Related posts