മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ ഭാര്യ ചന്നമ്മയ്ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ്

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ഭാര്യ ചെന്നമ്മയുടെ വസ്തുവകകൾ സംബന്ധിച്ച് വിശദാംശങ്ങൾ ഹാജരാക്കാൻ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചതായി കർണാടക മുൻ മന്ത്രിയുമായ എച്ച് ഡി രേവണ്ണ അറിയിച്ചു.

ഹാസനിലെ ദൊഡ്ഡപുരയിലും പടുവലഹിപ്പെയിലും തങ്ങളുടെ പാടത്തു കരിമ്പു കൃഷി ചെയ്തിരിക്കുന്നത് ഉദ്യോഗസ്ഥർക്കു എന്നും നിയമപ്രകാരം നോട്ടിസിനു മറുപടി നൽകുമെന്നും രേവണ്ണ പറഞ്ഞു.

  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.

മുൻ പ്രധാനമന്ത്രിയുടെ ഭാര്യക്കാണവർ നോട്ടീസ് നൽകുന്നതെന്നും അവർ അത് ചെയ്യരുതെന്ന് ഞാൻ പറയുന്നില്ലന്നും എന്നാൽ ഇത് ദളിനെ രാഷ്ട്രീയമായി ലക്ഷ്യമിടുന്നതിന്റെ ഭാഗമാണെന്നും ഇവരുടെ മൂത്ത മകനും ഹോളെനരസീപുര ദൾ എംഎൽഎയുമായ എച്ച്.ഡി.രേവണ്ണ ആരോപിച്ചു.

തങ്ങളിൽ ആരും നോട്ടിസിൽ ഭയപ്പെടുന്നില്ലെന്നും അദ്ദേഹത്തിന്റെ മറ്റൊരു മകനും ദൾ നിയമസഭാ കക്ഷി നേതാവുമായ കുമാരസ്വാമി പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts