മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ ഭാര്യ ചന്നമ്മയ്ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ്

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ഭാര്യ ചെന്നമ്മയുടെ വസ്തുവകകൾ സംബന്ധിച്ച് വിശദാംശങ്ങൾ ഹാജരാക്കാൻ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചതായി കർണാടക മുൻ മന്ത്രിയുമായ എച്ച് ഡി രേവണ്ണ അറിയിച്ചു. ഹാസനിലെ ദൊഡ്ഡപുരയിലും പടുവലഹിപ്പെയിലും തങ്ങളുടെ പാടത്തു കരിമ്പു കൃഷി ചെയ്തിരിക്കുന്നത് ഉദ്യോഗസ്ഥർക്കു എന്നും നിയമപ്രകാരം നോട്ടിസിനു മറുപടി നൽകുമെന്നും രേവണ്ണ പറഞ്ഞു. മുൻ പ്രധാനമന്ത്രിയുടെ ഭാര്യക്കാണവർ നോട്ടീസ് നൽകുന്നതെന്നും അവർ അത് ചെയ്യരുതെന്ന് ഞാൻ പറയുന്നില്ലന്നും എന്നാൽ ഇത് ദളിനെ രാഷ്ട്രീയമായി ലക്ഷ്യമിടുന്നതിന്റെ ഭാഗമാണെന്നും ഇവരുടെ മൂത്ത മകനും ഹോളെനരസീപുര ദൾ…

Read More

ഹാസൻ-കേരള പാത വികസിപ്പിക്കണം : ദേവഗൗഡ

ബെംഗളൂരു: കർണാടക – കേരള അതിർത്തിയിലുള്ള മാക്കൂട്ടത്തെയും ഹാസൻ ജില്ലയിലെ ചന്നരായപട്ടണത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത വികസിപ്പിക്കണമെന്ന് മുൻപ്രധാനമന്ത്രിയും രാജ്യസഭാംഗവുമായ എച്ച്.ഡി. ദേവഗൗഡ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം നിതിൻ ഗഡ്കരിയുമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ദേവഗൗഡ ഈ ആവശ്യം ഉന്നയിച്ചത്. ഈ പാത വികസിപ്പിച്ചാൽ ഹാസൻ, കുടക് ജില്ലകളിൽനിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേവഗൗഡയുടെ ആവശ്യത്തിൽ നിതിൻ ഗഡ്കരി അനുകൂല മറുപടിയാണ് നൽകിയതെന്നും ആവശ്യമായ നിർദേശങ്ങൾ ഉദ്യോഗസ്ഥർക്കു നൽകിയെന്നും ജെ.ഡി.എസ്.…

Read More

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം: എച്ച്.ഡി.ദേവേഗൗഡ.

ബെംഗളൂരു: കോവിഡ് കേസുകൾ വൻ തോതിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത്  സർക്കാർ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് എഴുതിയ കത്തിൽ ജെ ഡി എസ് മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ എച് ഡിദേവഗൗഡ ആവശ്യപ്പെട്ടു. പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിൽ കൂടുതൽ ആളുകൾ രോഗബാധിതരാകുന്നുവെന്ന് ദേവേഗൗഡ ചൂണ്ടിക്കാട്ടി. സർക്കാർ, സ്വകാര്യ ആശുപത്രികൾ രോഗികളുടെ അമിതഭാരവുമായി മല്ലിടുന്നതിനാൽ ദുരിതബാധിതരിൽ പലർക്കും കിടക്കകളും മരുന്നുകളും ലഭിക്കുന്നില്ലെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. ഓക്സിജനും വെന്റിലേറ്ററും ഉൾപ്പെടെയുള്ള ആശുപത്രികൾക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More

മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയ്ക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു: കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതായി ജനതാദൾ (സെക്കുലർ) മേധാവിയും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ  ബുധനാഴ്ച അറിയിച്ചു. “എന്റെ ഭാര്യ ചെന്നമ്മക്കും എനിക്കും കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു. മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം ഞങ്ങൾ സ്വയം നിരീക്ഷണത്തിൽ പോകുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങളുമായിസമ്പർക്കത്തിൽ ഉള്ള  എല്ലാവരോടും കോവിഡ് ടെസ്റ്റ് ചെയ്യുവാൻ  ഞാൻ അഭ്യർത്ഥിക്കുന്നു, ”എന്ന് അദ്ദേഹംട്വീറ്റ് ചെയ്തു. 87 കാരനായ നേതാവ് പാർട്ടി പ്രവർത്തകരോടും അഭ്യുദയകാംക്ഷികളോടും ഉചിതമായ മുൻകരുതലുകൾസ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു. മുൻ പ്രധാനമന്ത്രിയുമായി സംസാരിച്ചതായും, അദ്ദേഹത്തിന്റെയും ഭാര്യയുടെയും ആരോഗ്യത്തെക്കുറിച്അന്വേഷിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. “മുൻ പ്രധാനമന്ത്രി ശ്രീ എച്ച്…

Read More
Click Here to Follow Us