യെദ്യൂരപ്പയെ ബിജെപിയുടെ കേന്ദ്ര പാർലമെന്ററി ബോർഡിൽ നിയമിച്ചു

ബെംഗളൂരു: ഭാരതീയ ജനതാ പാർട്ടി ബി എസ് യെദ്യൂരപ്പയെയും മറ്റ് അഞ്ച് പുതുമുഖങ്ങളെയും പാർലമെന്ററി ബോർഡിലേക്ക് നിയമിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും ഒഴിവാക്കി ബിഎസ് യെദ്യൂരപ്പയെയും ഇഖ്ബാൽ സിംഗ് ലാൽപുരയെയും പാർട്ടി ഉൾപ്പെടുത്തി. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് യെദ്യൂരപ്പയെ ബോർഡിൽ നിയമിച്ചത്. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള വ്യക്തിയെന്ന നിലയിൽ ബിജെപി പാർലമെന്ററി ബോർഡിൽ അംഗമാകുന്ന ആദ്യ സിഖുകാരനാണ് ഇഖ്ബാൽ ലാൽപുര. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, കെ ലക്ഷ്മൺ, സുധ യാദവ്, സത്യനാരായണ ജാതി എന്നിവരാണ്…

Read More

2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മകൻ വിജയേന്ദ്ര മത്സരിക്കുമോ? വെളിപ്പെടുത്തലുമായി യെദ്യൂരപ്പ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ മാത്രം അവശേഷിക്കെ ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ.വിജയേന്ദ്രയെ ഭാവി മുഖ്യമന്ത്രിയാക്കാൻ ചില ബി.ജെ.പി നേതാക്കൾ ശ്രമിക്കുന്നു. അതേസമയം, നിലവിൽ പാർട്ടി വൈസ് പ്രസിഡന്റായ വിജയേന്ദ്ര 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു. പാർട്ടി യുവമോർച്ച ജനറൽ സെക്രട്ടറി എന്ന നിലയിൽ സംസ്ഥാനത്തുടനീളം ഞാൻ പ്രവർത്തിക്കുകയും യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ പാർട്ടി എനിക്ക് വൈസ് പ്രസിഡന്റിന്റെ ചുമതല നൽകിയപ്പോൾ, ആ ചുമതലകളും ഞാൻ വിജയകരമായി നിർവഹിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം, പാർട്ടിയുടെ…

Read More

ശിവമൊഗ്ഗ വിമാനത്താവളത്തിന് തന്റെ പേര് നൽകേണ്ട; യെദ്യൂരപ്പ

ബെംഗളൂരു: ശിവമൊഗ്ഗ വിമാനത്താവളത്തിന് കർണാടകയിലെ ഏതെങ്കിലും പ്രമുഖ വ്യക്തിത്വത്തിന്റെ പേര് നൽകണമെന്നും അത് അവരുടെ സംഭാവനയ്ക്ക് ഉചിതമായ ആദരാഞ്ജലിയായി മാറുമെന്നും കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് ആവശ്യപ്പെട്ടു. വിമാനത്താവളത്തിന് തന്റെ പേര് സർക്കാർ പരിഗണിച്ചതിൽ നന്ദിയുണ്ടെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ യെദ്യൂരപ്പ പറഞ്ഞു. എന്നിരുന്നാലും, പുതിയ വിമാനത്താവളത്തിന് എന്റെ പേരിടുന്നത് ഉചിതമല്ലെന്നാണ് എന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ശിവമോഗ വിമാനത്താവളത്തിന് തന്റെ പേരിടുന്നത് വിവാദമായതിനെത്തുടർന്ന്, വിമാനത്താവളത്തിന് മേഖലയിലെ മറ്റ് പ്രമുഖ നേതാക്കളുടെ പേര്…

Read More

കൗൺസിൽ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന പര്യടനം തുടരും ; യെദ്യൂരപ്പ

ബെംഗളൂരു : മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ കൗൺസിൽ തെരഞ്ഞെടുപ്പിന് ശേഷവും താൻ സംസ്ഥാനത്ത് പര്യടനം നടത്തുമെന്നും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ഓരോ ജില്ലയിലും ഒരു ദിവസം തങ്ങുമെന്നും യെദ്യൂരപ്പ പറഞ്ഞു. കൗൺസിൽ തെരഞ്ഞെടുപ്പുകൾ കണക്കിലെടുത്തല്ല പാർട്ടിയുടെ ജന സ്വരാജ് യാത്ര സംഘടിപ്പിച്ചിരിക്കുന്നതെന്നും മറിച്ച് ജനങ്ങളിലേക്കെത്താനും വേണ്ടിയാണ് , പ്രത്യേകിച്ച് പ്രകൃതി ദുരന്തങ്ങൾ മൂലം ജീവിതം മോശമായി ബാധിച്ച കർഷകർക്ക് വേണ്ടിയാണെന്ന് യെദ്യൂരപ്പ വെള്ളിയാഴ്ച ഹുബ്ബള്ളിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Read More

കോവിഡ് ചുമതലകൾക്ക് ചുക്കാൻ പിടിക്കാൻ 5 കാബിനറ്റ് മന്ത്രിമാരെ ചുമതലപ്പെടുത്തി സർക്കാർ

ബെംഗളൂരു: രണ്ടാം തരംഗത്തിൽ കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന  സാഹചര്യത്തിൽസംസ്ഥാനത്തെ മോശം സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനായി അഞ്ച് മന്ത്രിമാരെ സർക്കാർ ചുമതലപ്പെടുത്തി. വൻകിട, ഇടത്തരം വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാറിനെ ഓക്സിജൻ കേന്ദ്രങ്ങളുടെ ചുമതലയാണ് ഏൽപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളുമായും ഏകോപിപ്പിക്കാനും റെംഡെസിവിർ കുത്തിവയ്പ്പിനുംമാനവ വിഭവശേഷിക്കും ഒരു കുറവുമില്ലെന്ന് ഉറപ്പുവരുത്താനും ഉപമുഖ്യമന്ത്രി ഡോ. സി. അശ്വത് ‌നാരായണനോട് ആവശ്യപ്പെട്ടു. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ ആവശ്യകതയെക്കുറിച്ച് ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മൈയും റവന്യൂ മന്ത്രി ആർ അശോകയും പരിശോധിക്കും. വിവിധ വാർ റൂമുകളുടെയും കോൾസെന്ററുകളുടെയും ചുമതല വനം മന്ത്രി അരവിന്ദ്…

Read More

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം: എച്ച്.ഡി.ദേവേഗൗഡ.

ബെംഗളൂരു: കോവിഡ് കേസുകൾ വൻ തോതിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത്  സർക്കാർ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് എഴുതിയ കത്തിൽ ജെ ഡി എസ് മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ എച് ഡിദേവഗൗഡ ആവശ്യപ്പെട്ടു. പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിൽ കൂടുതൽ ആളുകൾ രോഗബാധിതരാകുന്നുവെന്ന് ദേവേഗൗഡ ചൂണ്ടിക്കാട്ടി. സർക്കാർ, സ്വകാര്യ ആശുപത്രികൾ രോഗികളുടെ അമിതഭാരവുമായി മല്ലിടുന്നതിനാൽ ദുരിതബാധിതരിൽ പലർക്കും കിടക്കകളും മരുന്നുകളും ലഭിക്കുന്നില്ലെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. ഓക്സിജനും വെന്റിലേറ്ററും ഉൾപ്പെടെയുള്ള ആശുപത്രികൾക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More

മുഖ്യമന്ത്രി യെദ്യൂരപ്പ ആശുപത്രി വിട്ടു

ബെംഗളൂരു: കോവിഡ് 19 ചികിത്സയിലായിരുന്ന മുഖ്യമന്ത്രി യെദ്യൂരപ്പയെ ഇന്ന്‌ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഏപ്രിൽ 16 ന് ആണ് മണിപ്പാൽ ആശുപത്രിയിൽ  അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കർണാടക  ഉപതിരഞ്ഞെടുപ്പിനായി പ്രചാരണംനടത്തുന്നതിനിടയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് പനി, ക്ഷീണം തുടങ്ങിയലക്ഷണങ്ങളുണ്ടായിരുന്നു എങ്കിലും നില തൃപ്തികരമായിരുന്നു. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Read More

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ 4 ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയിലെ നാല് സ്റ്റാഫ് അംഗങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പോലീസ് കോൺസ്റ്റബിൾമാരും ഒരു ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കും , മെയിന്റനൻസ് വിഭാഗത്തിലെ ഒരു ഇലക്ട്രീഷ്യനുമാണ്  കോവിഡ് 19 സ്ഥിരീകരിച്ചത്. ഈ ഉദ്യോഗസ്ഥർ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി ചെയ്‌തിരുന്നതെന്നും അത് കൊണ്ട് തന്നെ യെദിയൂരപ്പയുമായി നേരിട്ട് യാതൊരു സമ്പർക്കവും ഉണ്ടായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വ്യെക്തമാക്കി. ജൂൺ 19 ന് യെദിയൂരപ്പയുടെ ഔദ്യോഗിക വസിതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ…

Read More
Click Here to Follow Us