കോവിഡ് ചുമതലകൾക്ക് ചുക്കാൻ പിടിക്കാൻ 5 കാബിനറ്റ് മന്ത്രിമാരെ ചുമതലപ്പെടുത്തി സർക്കാർ

ബെംഗളൂരു: രണ്ടാം തരംഗത്തിൽ കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന  സാഹചര്യത്തിൽസംസ്ഥാനത്തെ മോശം സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനായി അഞ്ച് മന്ത്രിമാരെ സർക്കാർ ചുമതലപ്പെടുത്തി.

വൻകിട, ഇടത്തരം വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാറിനെ ഓക്സിജൻ കേന്ദ്രങ്ങളുടെ ചുമതലയാണ് ഏൽപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളുമായും ഏകോപിപ്പിക്കാനും റെംഡെസിവിർ കുത്തിവയ്പ്പിനുംമാനവ വിഭവശേഷിക്കും ഒരു കുറവുമില്ലെന്ന് ഉറപ്പുവരുത്താനും ഉപമുഖ്യമന്ത്രി ഡോ. സി. അശ്വത്നാരായണനോട് ആവശ്യപ്പെട്ടു.

  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു

സർക്കാർ, സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ ആവശ്യകതയെക്കുറിച്ച് ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മൈയും റവന്യൂ മന്ത്രി ആർ അശോകയും പരിശോധിക്കും. വിവിധ വാർ റൂമുകളുടെയും കോൾസെന്ററുകളുടെയും ചുമതല വനം മന്ത്രി അരവിന്ദ് ലിംബാവലി വഹിക്കും.

സംസ്ഥാനത്ത് ഓക്സിജന്റെ കുറവ് ഇല്ലെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാരുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും യെദിയൂരപ്പ  മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
[masterslider id="10"]

Related posts