പണം വാങ്ങി ആശുപത്രി കിടക്കകള്‍ വിതരണം ചെയ്ത ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ബെംഗളൂരു: ആശുപത്രി കിടക്കകള്‍ പണം വാങ്ങി അലോട്ട് ചെയ്ത രണ്ട് ഉദ്യോഗസ്ഥര്‍ നഗരത്തിൽ അറസ്റ്റില്‍. കൊവിഡ് ഹെല്‍പ് ലൈനില്‍ ജോലി ചെയ്തിരുന്ന നേത്ര, രോഹിത് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം ബെംഗളൂരു എംപി തേജസ്വി സൂര്യ കിടക്കകള്‍ അനുവദിക്കുന്നതില്‍ വന്‍ ഉദ്യോഗസ്ഥ അഴിമതിയുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഇതേ തുടർന്നാണ് ഇരുവരും അറസ്റ്റിലായത്.

  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു

ഇതിനിടെ സംസ്ഥാനത്ത് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം നേരിടുന്നതിനാൽ
ഓക്‌സിജന്‍ എത്തിക്കുന്നതിന് എക്സ്‌പ്രസ് ട്രെയിനുകള്‍ ആവശ്യപ്പെട്ട് സർക്കാർ.

ലോറികളില്‍ റോഡ് മാര്‍ഗം ഓക്‌സിജന്‍ എത്തിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമായ സാഹചര്യത്തിലാണ് ഓക്‌സിജന്‍ എക്സ്‌പ്രസ് ട്രെയിനുകള്‍ ആവശ്യപ്പെട്ടത്.

ഓക്‌സിജന്‍ ടാങ്കറുകള്‍ ഇറക്കാന്‍ വേണ്ട സൗകര്യം വൈറ്റ്ഫീല്‍ഡ്, ദൊഡ്ഡബല്ലാപുര സ്റ്റേഷനുകളില്‍ ക്രമീകരിച്ചിട്ടുണ്ട്. ഒഡീഷയിലെ കലിഗനഗര്‍, വിശാഖപട്ടണം സ്റ്റേഷനുകളെ ബന്ധിപ്പിച്ച്‌ ഓക്‌സിജന്‍ എക്സ്‌പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്നു.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

നിലവിൽ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ നിറച്ച ടാങ്കര്‍ ലോറികളാണ് റോ-റോ മാതൃകയില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് റെയില്‍വേ എത്തിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts