സംസ്ഥാനത്ത് മെയ് 12ന് ശേഷം സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പരിഗണനയിൽ

ബെംഗളൂരു: സംസ്ഥാനത്ത് കർഫ്യു ഏർപ്പെടുത്തി ഒരാഴ്ച്ച പിന്നിട്ട ശേഷവും കോവിഡ് രോഗ വ്യാപനത്തിന് കുറവില്ലാത്തതിനാൽ സമ്പൂർണ ലോക്ക്ഡൗ​ണ്‍ ഏർപ്പെടുത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ.

മെയ് 12ന് ശേഷം
രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗ​ണ്‍ ഏർപ്പെടുത്താൻ ആലോചന എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

മെയ്‌ 10ന് കോവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതികൾ കണക്കിലെടുത്ത് വിദഗ്ധരുടെ അഭിപ്രായങ്ങൾ ആരാഞ്ഞതിന് ശേഷം ഇതേക്കുറിച്ച് തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ക്യാബിനറ്റ് മീറ്റിങ്ങിന് ശേഷം റിപ്പോർട്ടർമാരോട് സംസാരിക്കവെയായിരുന്നു ഇക്കാര്യം പറഞ്ഞത്.

മെയ് മാസം അവസാനം വരെയെങ്കിലും ഇളവുകൾ ഒന്നും അനുവധിക്കാതെയുള്ള സമ്പൂർണ്ണ ലോക്ക്ഡൗ​ണ്‍ ഏർപ്പെടുത്താനാണ് മുഖ്യമന്ത്രിക്ക് വിദഗ്ധരുടെ നിർദ്ദേശം.

ഇതുമൂലം ജൂണ്‍ പകുതിയോടെ കോവിഡ് വ്യാപനം കുറയ്ക്കാനാകുമെന്നാണ് വിദഗ്ധരുടെ നിഗമനം.

ഇതുമായി ബന്ധപ്പെട്ട ഒരു സർക്കാർ ഉത്തരവും ഇതുവരെ പുറത്തിറക്കിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'പരിവാഹൻ' വെബ്‌സൈറ്റ് വഴി രാജ്യവ്യാപക തട്ടിപ്പ്; 24-കാരനായ ടെക്കി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാരുണ്യത്തിന് പിന്നിലെ ക്രൂരത; വർഷങ്ങളായി ഒപ്പം താമസിപ്പിച്ച സുഹൃത്തിന്റെ 35 ലക്ഷത്തിന്റെ സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ പിടിയിൽ
[masterslider id="10"]

Related posts