ന്യൂഡൽഹി: ഐസിഎംആര്‍ പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം ഇനി മുതൽ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന ആവശ്യമില്ല.
ആശുപത്രി വിടുന്നവര്‍ക്കും പരിശോധന വേണ്ട. റാപ്പിഡ് ആന്റിജൻ ടെസ്റ്റ്, ആര്‍ടിപിസിആര്‍ പോസിറ്റിവായവര്‍ വീണ്ടും പരിശോധന നടത്തേണ്ടതില്ല.
ലാബുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി മൊബൈല്‍ ലബോറട്ടറികളെ കൂടുതലായി ഉപയോഗപ്പെടുത്താനും നിര്‍ദേശമുണ്ട്.


