സംസ്ഥാനത്ത് ഓക്സിജൻ ലഭിക്കാതെ കോവിഡ് രോഗികൾ മരിക്കുന്നതിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ബെംഗളൂരു: സംസ്ഥാനത്തിന്റെ ഓക്സിജൻ ക്വാട്ട വർധിപ്പിക്കുന്നതിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിന് ഹൈക്കോടതി നോട്ടീസ് നൽകി. പ്രതിദിനം 1700 മെട്രിക് ടൺ ഓക്സിജൻ ആവശ്യമായിട്ടും കേന്ദ്രം 863 മെട്രിക് ടണ്ണായിമാത്രമാണ് ക്വാട്ട ഉയർത്തിയത്.

സംസ്ഥാനത്തിന് അനുവദിച്ച ഓക്സിജൻ ക്വാട്ട വർധിപ്പിക്കാൻ കഴിയുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇന്ന് രാവിലെ 10.30-നകം കേന്ദ്രസർക്കാർ തീരുമാനമറിയിക്കമെന്നും കോടതി ആവശ്യപ്പെട്ടു.

  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

നടപടിക്രമങ്ങളെക്കുറിച്ച് മറന്നേക്കൂവെന്നും നിങ്ങൾക്ക് ജനങ്ങൾ മരിച്ചുകാണണോയെന്നും ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആരാഞ്ഞു.

ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താത്ത സംസ്ഥാനസർക്കാരിൽനിന്നും ഹൈക്കോടതി
വിശദീകരണം ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts