ഡോ:ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു.

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്ത (103 ) കാലം ചെയ്തു. കുമ്പനാട്ടെ ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം. ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമാണ് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത. 2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു. കുമ്പനാട് കലമണ്ണില്‍ കെ.ഇ ഉമ്മന്‍ കശീശയുടേയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27ന് ജനിച്ച തിരുമേനിയുടെ ആദ്യനാമം ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു.

ആലുവ യു.സി.കോളേജ്, ബാഗ്ലുർ യൂണിയൻ തിയോളജിക്കൽ കോളേജ് എന്നിവടങ്ങളിൽ പഠനത്തിനു ശേഷം കർണ്ണാടകയിലെ അങ്കോളയില്‍ മിഷൻ പ്രവർത്തനം. 1944ൽ ശെമ്മാശ്ശു–കശ്ശിശാ പട്ടങ്ങൾ ലഭിച്ചു. 1953 മേയ് 23ന് മാര്‍ത്തോമ്മാ സഭയില്‍എപ്പിസ്കോപ്പയായി അഭിഷിക്തനായി. തുടർന്ന് ഇംഗ്ലണ്ടിലെ കാന്റർബറി സെന്റ് അഗസ്റ്റിന്‍ കോളേജിൽ ഉപരി പഠനം കോട്ടയം മാർത്തോമ്മാ വൈദിക സെമിനാരി പ്രിൻസിപ്പൽ, ക്രൈസ്തവ സഭാ കൗൺസിലിന്റെ ദേശീയ പ്രസിഡന്റ് പദവികൾ വഹിച്ചു.

ലോക സഭാ കൗൺസിലിന്റെ ഇവാൻസ്റ്റൺ ജനറൽ അസംബ്ലിയിലും രണ്ടാം വത്തിക്കാൻ സമ്മേളനത്തിലും പങ്കെടുത്തു. 1999 മുതല്‍ 2007 വരെ സഭയുടെ പരമാധ്യക്ഷനായിരുന്നു. 2007ഒക്ടോബർ ഒന്നിന്സ്ഥാനമൊഴിഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us