ചാമരാജ് നഗർ ദുരന്തം;ജില്ലാ ജഡ്ജി സ്ഥിതിഗതികൾ പരിശോധിച്ചു, ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്.

ബംഗളൂരു: കർണാടകയിലെ ചാമ്രാജ് നഗർ  ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം മൂലം 20 ഇൽ ഏറെ പേർ മരിച്ച് ഒരു ദിവസം കഴിഞ്ഞപ്പോൾ ജില്ലാ സെഷൻസ് കോടതി ജഡ്ജി സദാശിവ എസ്. സുൽത്താൻപുരി, സംഭവം നടന്ന ആശുപത്രി സന്ദർശിച്ചു.

ജഡ്ജി ആശുപത്രി സന്ദർശിക്കുകയും ചാമരാജനഗർ ജില്ലാ കമ്മീഷണർ എം ആർ രവിയുമായി സംസാരിക്കുകയും ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് ആശുപത്രി പരിസരത്തെ സ്ഥിതി അവലോകനം ചെയ്യുകയും ചെയ്തതായി ജില്ലാ ഭരണകൂട വൃത്തങ്ങൾ അറിയിച്ചു.

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

മെഡിക്കൽ ഓക്സിജന്റെ അഭാവം മൂലമാണ് രോഗികൾ മരിച്ചതെന്ന് രോഗികളുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത് മൂന്ന് മരണങ്ങൾ മാത്രമാണ് ഓക്സിജൻ ലഭിക്കാതെ സംഭവിച്ചത് എന്നാണ്.

അതേസമയം, ജില്ലാ കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഒരു സമിതി സംഭവത്തെക്കുറിച്ച് അന്വേഷിക്കണം എന്ന് പ്രതിപക്ഷ കോൺഗ്രസ്സ് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
[masterslider id="10"]

Related posts