ചാമരാജ് നഗർ ദുരന്തം;ജില്ലാ ജഡ്ജി സ്ഥിതിഗതികൾ പരിശോധിച്ചു, ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്.

ബംഗളൂരു: കർണാടകയിലെ ചാമ്രാജ് നഗർ  ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം മൂലം 20 ഇൽ ഏറെ പേർ മരിച്ച് ഒരു ദിവസം കഴിഞ്ഞപ്പോൾ ജില്ലാ സെഷൻസ് കോടതി ജഡ്ജി സദാശിവ എസ്. സുൽത്താൻപുരി, സംഭവം നടന്ന ആശുപത്രി സന്ദർശിച്ചു. ജഡ്ജി ആശുപത്രി സന്ദർശിക്കുകയും ചാമരാജനഗർ ജില്ലാ കമ്മീഷണർ എം ആർ രവിയുമായി സംസാരിക്കുകയും ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് ആശുപത്രി പരിസരത്തെ സ്ഥിതി അവലോകനം ചെയ്യുകയും ചെയ്തതായി ജില്ലാ ഭരണകൂട വൃത്തങ്ങൾ അറിയിച്ചു. മെഡിക്കൽ ഓക്സിജന്റെ അഭാവം മൂലമാണ് രോഗികൾ മരിച്ചതെന്ന് രോഗികളുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ…

Read More

സിലിണ്ടർ പൊട്ടിത്തെറിച്ച് 12 പേർക്ക് പൊള്ളലേറ്റു

ബെം​ഗളുരു: ഹാരോഹള്ളിയിലെ ഫാക്ടറിയിൽ സിലിണ്ടർ സ്ഫോടനത്തിൽ 12 പേർക്ക് പരിക്കേറ്റു. അടുക്കള ഉപകരണങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയിലെ ഒാക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വിക്ടോറിയആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More
Click Here to Follow Us