ബെംഗളൂരു : കോവിഡിനെ പ്രതിരോധിക്കാനുള്ള മാസ്കുകൾ അമിതവിലയ്ക്ക് വിൽക്കുന്നുവെന്ന പരാതിയെ തുടർന്നു ബെംഗളുരുവിലെ മെഡിക്കൽ ഷോപ്പുകളിൽ റെയ്ഡ്.
140 രൂപയുടെ എൻ -95 മാസ്കകൾ 230 മുതൽ 595 രൂപയ്ക്കു വരെ വിൽക്കുന്നതായി ആരോഗ്യവകുപ്പും കർണാടക ഡ്രഗ് കൺട്രോളർ അധികൃതരും സംയുക്തമായി നടത്തിയ
പരിശോധനയിൽ കണ്ടെത്തി.
12 രൂപയുടെ സാധാരണ മാസ്കിനും അമിത വിലയാണ് ഈടാക്കിയിരുന്നത്. 104 ഹെൽപ് ലൈൻ നമ്പറിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ
വിജയനഗർ, കസ്തൂരിനഗർ,ആർആർ നഗർ എന്നിവിടങ്ങളിലെ കടകളിലായിരുന്നു മിന്നൽ പരിശോധന.
അമിത വിലയ്ക്കു മാസ്ക്കുകൾ വിൽപന നടത്തിയ 5 മെഡിക്കൽഷോപ്പുകൾക്കു കാരണം കാണിക്കൽ നോട്ടിസ് അയച്ചു.
ഇതിനു ലഭിക്കുന്ന മറുപടിയനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും അമിത വിലയ്ക്ക മാസ്കകൾ വിൽപന നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്കു ഹെൽപ് ഞലൻ നമ്പറിൽ
പരാതി അറിയിക്കാമെന്നും അധികൃതർ പറഞ്ഞു.