അമ്മയെ മകൻ നദിയിൽ എറിഞ്ഞു കൊന്നു

ബെംഗളൂരു: രോഗിയായ അമ്മയെ സുഹൃത്തിന്റെ സഹായത്തോടെ യുവാവ് നദിയിൽ എറിഞ്ഞു കൊലപ്പെടുത്തി. യാദഗീർ ജില്ലയിലാണ് സംഭവം.

രാച്ചമ്മ ശരബന്ന യാലിമേലിയാണ് മരണപ്പെട്ടത്. ഇവരുടെ മകൻ ഭീമശങ്കർ യലിമേലിയാണ് പ്രതി.

ആശുപത്രിയിൽ കൊണ്ട് പോവുകയാണെന്ന് വ്യാജേന രാച്ചമ്മയെ ബൈക്കിൽ കൊണ്ട് പോയി യാദഗിരി ജില്ലയിലെ ഷഹാപൂർ താലൂക്കിലെ ഹുറാസഗുണ്ടഗിക്ക് സമീപം നടിയിലേക്ക് എറിയുകയായിരുന്നു.

  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു

ഇയാളുടെ സുഹൃത്തും ഒപ്പം ഉണ്ടായിരുന്നു. ബി – ഗുഡി പോലീസ് ഭീമയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. അമ്മ രോഗി ആയതിനാൽ ഒഴിവാക്കണമെന്ന ഉദ്ദേശത്തോടെ ചെയ്തതാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts