വാഹനാപകടം; ബെംഗളൂരുവിൽ നിന്നുള്ള ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

ബെംഗളൂരു: ആന്ധ്രയിലുണ്ടായ വാഹനാപകടത്തില്‍ ബെംഗളൂരുവിൽ നിന്നുള്ള ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം.

ബുധനാഴ്ച രാവിലെ 8.45 ഓടെ ചിറ്റൂർ ജില്ലയിലെ ഗംഗാവരം ദണ്ഡപ്പള്ളി ക്രോസിൽ ബെംഗളൂരു-ചെന്നൈ ദേശീയപാതയിൽ നിയന്ത്രണം വിട്ട് കണ്ടെയ്‌നർ ട്രക്കിന്റെ പിന്നിൽ ഇടിച്ചാണ്  അപകടം.

ബെംഗളൂരുവിലെ രാജാജിനഗറിൽ നിന്നും തിരുപ്പതിയിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. മോഹൻദാസ് (71), നാഗരാജു റാവു (61), കുസുമ (61), ജയന്തി (59), പൂജ (31) എന്നിവരാണ് മരിച്ചത്.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

ഇടിയുടെ ആഘാതത്തില്‍ അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഡ്രൈവർക്ക് ഉറക്കം വന്നതുമാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts