ഓക്സിജൻ ക്ഷാമം; നഗരത്തിലെ ഒരു ആശുപത്രിയിൽ രണ്ട് മരണം.

ബെംഗളൂരു: യെലഹങ്കയിലെ അർക്ക ആശുപത്രിയിലെ രണ്ട് രോഗികൾ ഓക്സിജൻ ക്ഷാമം മൂലം മരിച്ചു.

രണ്ട് രോഗികളുടെയും മരണത്തെ പറ്റി അന്യോഷിക്കാൻ സോണൽ മെഡിക്കൽ ഓഫീസർ ഡോ. യോഗാനന്ദിന് നിർദ്ദേശം നൽകിയതായി യെലഹങ്കയിലെ ബിബിഎംപി ജോയിന്റ് കമ്മീഷണർ ഡി ആർ അശോക് പറഞ്ഞു. പ്രാഥമിക കണ്ടെത്തലുകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ഡോ. യോഗാനന്ദ് പ്രതികരിച്ചില്ല.

ചൊവ്വാഴ്ച രാവിലെയാണ്  രണ്ട് മരണങ്ങളെക്കുറിച്ച്  ഞങ്ങൾക്ക് വിവരങ്ങൾ ലഭിച്ചത് ,” എന്ന്  ഡി ആർ അശോക് പറഞ്ഞു . “ മരണങ്ങളെ പറ്റി പ്രാഥമിക അന്യോഷണം നടത്താൻ ഞാൻ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം സൗകര്യങ്ങൾ പരിശോധിച്ചു കഴിഞ്ഞാൽ, ഓക്സിജൻ ക്ഷാമം മൂലമാണ് മരണങ്ങൾ നടന്നതെങ്കിൽ അത് ഞങ്ങൾക്ക് അറിയാൻ സാധിക്കും. അർക്ക ആശുപത്രി ബിബി‌എം‌പിയുടെ സെൻട്രൽ ഹോസ്പിറ്റൽ ബെഡ് മാനേജുമെന്റ് സിസ്റ്റത്തിന്റെ ഭാഗമായിരുന്നില്ല”, എന്നും അദ്ദേഹം പറഞ്ഞു.

  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം

യൂണിവേഴ്സൽ ഗാസെസിൽ നിന്നാണ് ആശുപത്രി ഓക്സിജൻ വാങ്ങിയിരുന്നത്. പുലർച്ചെ രണ്ട് മണിയോടെയാണ് രണ്ട് മരണങ്ങളും നടന്നത്, യൂണിവേഴ്സൽ ഗാസെസ് ആശുപത്രിക്ക് നൽകാം എന്ന് സമ്മതിച്ച 35 സിലിണ്ടറുകൾ വിതരണം ചെയ്യാൻ യൂണിവേഴ്സലിന് കഴിഞ്ഞില്ല എന്നും അദ്ദേഹം അറിയിച്ചു.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

കോവിഡ് ന്യുമോണിയ ബാധിച്ച രോഗികളിൽ 45 പേർ  ആശുപത്രിയിലുണ്ടെന്നും തങ്ങൾക്ക്  ഓക്സിജൻ ലഭ്യത കുറവാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിനായുള്ള കുറിപ്പാണ് ഇത് എന്നും കഴിയുന്നതും വേഗം ഓക്സിജൻ ലഭ്യമാക്കണം എന്നും അർക്ക ഹോസ്പിറ്റൽ അധികൃതർ എഴുതിയ കത്തിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts