നാലാമത്തെ ഓക്സിജൻ എക്സ്പ്രസ് നഗരത്തിലെത്തി.

ബെംഗളൂരു: സംസ്ഥാനത്തേക്ക് മെഡിക്കൽ ഓക്സിജനുമായി വരുന്ന  നാലാമത്തെ ഓക്സിജൻ എക്സ്പ്രസ്സ് ചൊവ്വാഴ്ച ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ എത്തി. ജാർഖണ്ഡിലെ ടാറ്റാനഗറിൽ നിന്ന് തിങ്കളാഴ്ച്ച പുറപ്പെട്ടതാണ് ഈ ഓക്സിജൻ എക്സ്പ്രസ്സ്. രാവിലെ 8.45 ന് ബെംഗളൂരുവിലെത്തിയ ട്രെയിനിൽ ആറ് ക്രയോജനിക് കണ്ടൈനേഴ്സിൽ ആയി 120 ടൺ എൽ‌ എം ‌ഒ (ലിക്വിഡ് മെഡിക്കൽ ഓക്സിജൻ) ഉള്ളതായി സൗത്ത് വെസ്റ്റേൺ റെയിൽവേ സ്ഥിരീകരിച്ചു. ഇതോടെ 480 മെട്രിക് ടൺ ഓക്സിജൻ ജാർഖണ്ഡിൽ നിന്നും ഒഡീഷയിൽ നിന്നും സംസ്ഥാനത്തേക്ക് ഇത് വരെ എത്തിയിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗത്തിൽ മെഡിക്കൽ ഓക്സിജന്റെ അപര്യാപ്തതയിൽ സംസ്ഥാനത്തിന് ആശ്വാസകരമായ വാർത്തയാണ് ഇത്.

Read More

ഓക്സിജൻ സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽപ്പന നടത്തി;നഗരത്തിൽ ഒരാൾ അറസ്റ്റിൽ.

ബെംഗളൂരു: വെള്ളിയാഴ്ച വൈകുന്നേരം പീന്യയിലെ ഓക്സിജൻ സിലിണ്ടർ നിർമാണ കമ്പനിയിൽ കേന്ദ്ര ക്രൈംബ്രാഞ്ച് അധികൃതർ റെയ്ഡ് നടത്തി ഓക്സിജൻ സിലിണ്ടറുകൾ അനധികൃതമായി വിറ്റതിന് ഒരു ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കരിഞ്ചന്തയിൽ ഓക്സിജൻ സിലിണ്ടറുകൾ അമിത വിലയ്ക്ക് വിൽക്കുകയായിരുന്നു ഇയാൾ. പീന്യ ഇൻഡസ്ട്രിയൽ ഏരിയയിലെ സിഗാ ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാരനായ രവികുമാർ (36) ആണ് അറസ്റ്റിലായത്. വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സി സി ബി ഉദ്യോഗസ്ഥർ കമ്പനി വളപ്പിൽ റെയ്ഡ് നടത്തി. 47 ലിറ്ററിന്റെ രണ്ട് ഓക്സിജൻ സിലിണ്ടറുകൾ 6,000 രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച രവിയെ സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു .…

Read More

ഓക്സിജൻ ക്ഷാമം; വലിയ ദുരന്തം ഒഴിവാക്കി കെസി ജനറൽ ആശുപത്രി

ബെംഗളൂരു: മല്ലേശ്വരത്തെ കെ സി ജനറൽ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം മൂലം നിരവധി പേരുടെ ജീവൻ നഷ്ട്ടപ്പെടാൻ സാധ്യതയുണ്ടായിരുന്ന  ഒരു വലിയ ദുരന്തം ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണന്റെയും ഡോക്ടർ രേണുക പ്രസാദിന്റെയും സമയോചിതമായ ഇടപെടൽ മൂലം ഒഴിവായി. 6 ടൺ ശേഷിയുള്ള ഓക്സിജൻ സംഭരണ ​​ടാങ്ക് ആശുപത്രിയിലുണ്ട്. ബുധനാഴ്ച അർദ്ധരാത്രിയോടെ 0.5 ടൺ ഓക്സിജൻ മാത്രമായിരുന്നു ശേഷിച്ചത്. ഈ സമയം 200 ഓളം രോഗികൾ ഓക്സിജൻ കിടക്കകളിൽ ചികിത്സയിലായിരുന്നു. ബെല്ലാരിയിലെ  (പ്രോക്സ് എയർ) ഒരു സ്വകാര്യ കമ്പനിയിൽ നിന്ന് വരേണ്ട ഓക്സിജൻ നിശ്ചയിച്ച സമയത്ത് എത്തിയിരുന്നില്ല. ഇത് ആശുപത്രിയിലെ ജീവനക്കാരിൽ…

Read More

ഓക്സിജൻ ക്ഷാമം; നഗരത്തിലെ ഒരു ആശുപത്രിയിൽ രണ്ട് മരണം.

ബെംഗളൂരു: യെലഹങ്കയിലെ അർക്ക ആശുപത്രിയിലെ രണ്ട് രോഗികൾ ഓക്സിജൻ ക്ഷാമം മൂലം മരിച്ചു. രണ്ട് രോഗികളുടെയും മരണത്തെ പറ്റി അന്യോഷിക്കാൻ സോണൽ മെഡിക്കൽ ഓഫീസർ ഡോ. യോഗാനന്ദിന് നിർദ്ദേശം നൽകിയതായി യെലഹങ്കയിലെ ബിബിഎംപി ജോയിന്റ് കമ്മീഷണർ ഡി ആർ അശോക് പറഞ്ഞു. പ്രാഥമിക കണ്ടെത്തലുകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ഡോ. യോഗാനന്ദ് പ്രതികരിച്ചില്ല. “ചൊവ്വാഴ്ച രാവിലെയാണ്  രണ്ട് മരണങ്ങളെക്കുറിച്ച്  ഞങ്ങൾക്ക് വിവരങ്ങൾ ലഭിച്ചത് ,” എന്ന്  ഡി ആർ അശോക് പറഞ്ഞു . “ഈ മരണങ്ങളെ പറ്റി പ്രാഥമിക അന്യോഷണം നടത്താൻ ഞാൻ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം സൗകര്യങ്ങൾ പരിശോധിച്ചു കഴിഞ്ഞാൽ, ഓക്സിജൻ ക്ഷാമം മൂലമാണ് മരണങ്ങൾ…

Read More

ഓക്സിജൻ വിതരണം ഇന്ന് തീർന്നുപോകും; നഗരത്തിലെ രണ്ട് ആശുപത്രികൾ

ബെംഗളൂരു: രാജ്യത്തുടനീളമുള്ള ആശുപത്രികൾ ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തുന്നതിൽ പാടുപെടുന്നതിനിടയിൽ 24 പേരുടെ മരണത്തിന് ഇടയാക്കിയ ചാമരാജ് നഗർ ആശുപത്രിയിലെ സംഭവം സംസ്ഥാനത്തെയും നടുക്കിയിരിക്കുകയാണ്. ഇതിനിടയിൽ നഗരത്തിലെ  രണ്ട് ആശുപത്രികളായ ആർടി നഗറിലെ മെഡാക്സ് ആശുപത്രിയും രാജരാജേശ്വരി മെഡിക്കൽ കോളേജും ഇന്നലെ വൈകുന്നെരത്തോടെ തങ്ങളുടെ ഓക്സിജൻ വിതരണം തീരുമെന്ന് അറിയിച്ചത്. ഓക്സിജൻ പ്രതിസന്ധി കാരണം രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുവാൻ രോഗിയുടെ കുടുംബത്തിന് അയച്ച കത്തിൽ മെഡാക്സ് ആശുപത്രി ആവശ്യപ്പെട്ടു. രാജരാജേശ്വരി മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥൻ ഒരു വീഡിയോയിലൂടെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയോട്ഓക്സിജൻ വിതരണം ചെയ്യണമെന്ന് ആഭ്യർത്ഥിച്ചു. വൈകുന്നേരം 5 മണിയോടെ ആശുപത്രിയിലെ 200…

Read More

1,000 ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ വിതരണം തുടങ്ങി ജെ.എസ്.ഡബ്ല്യൂ പ്ലാൻ്റ്.

ബെംഗളൂരു: വിജയനഗറിലെ ജെ‌എസ്‌ഡബ്ല്യു സ്റ്റീൽ പ്ലാന്റ് കമ്പനി 1,000 ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽ‌എം‌ഒ) സംസ്ഥാനത്ത് വിതരണം ആരംഭിച്ചു. ജെ.എസ്.ഡബ്ല്യു സ്റ്റീൽ കർണാടകക്ക്  പുറമെ മഹാരാഷ്ട്ര, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലെ  മൂന്ന് നിർമാണകേന്ദ്രങ്ങളിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ദ്രാവക ഓക്സിജൻ വിതരണം ചെയ്യുന്നുണ്ട്. നിലവിലെ ദേശീയ ആരോഗ്യ അടിയന്തരാവസ്ഥയുടെ ഫലമായി എൽ‌എം‌ഒയുടെ ആവശ്യം പല മടങ്ങ് വർധിച്ചതായി ജെ‌എസ്‌ഡബ്ല്യു സ്റ്റീൽ വിജയനഗർ വർക്കേഴ്സ് പ്രസിഡന്റ് രാജശേഖർ പട്ടനസെട്ടി ഒരുമാധ്യമക്കുറിപ്പിൽ പറഞ്ഞു. “ജെ‌എസ്‌ഡബ്ല്യു സ്റ്റീൽ ഇതുവരെ ബെല്ലാരി പ്ലാന്റിൽ നിന്ന് 11,500 ടണ്ണിലധികം ദ്രാവക മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്തിട്ടുണ്ട്. ജെ‌എസ്‌ഡബ്ല്യു വിജയനഗർ…

Read More
Click Here to Follow Us