ഓക്സിജൻ സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽപ്പന നടത്തി;നഗരത്തിൽ ഒരാൾ അറസ്റ്റിൽ.

ബെംഗളൂരു: വെള്ളിയാഴ്ച വൈകുന്നേരം പീന്യയിലെ ഓക്സിജൻ സിലിണ്ടർ നിർമാണ കമ്പനിയിൽ കേന്ദ്ര ക്രൈംബ്രാഞ്ച് അധികൃതർ റെയ്ഡ് നടത്തി ഓക്സിജൻ സിലിണ്ടറുകൾ അനധികൃതമായി വിറ്റതിന് ഒരു ജീവനക്കാരനെ അറസ്റ്റ് ചെയ്തു.

കരിഞ്ചന്തയിൽ ഓക്സിജൻ സിലിണ്ടറുകൾ അമിത വിലയ്ക്ക് വിൽക്കുകയായിരുന്നു ഇയാൾ.

പീന്യ ഇൻഡസ്ട്രിയൽ ഏരിയയിലെ സിഗാ ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാരനായ രവികുമാർ (36) ആണ് അറസ്റ്റിലായത്.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സി സി ബി ഉദ്യോഗസ്ഥർ കമ്പനി വളപ്പിൽ റെയ്ഡ് നടത്തി.

47 ലിറ്ററിന്റെ രണ്ട് ഓക്സിജൻ സിലിണ്ടറുകൾ 6,000 രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച രവിയെ സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു . സിലിണ്ടറിന് 300 രൂപയാണ് സർക്കാർ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts