18-44 വയസ് പ്രായമുള്ളവർക്ക് കോവിഡ് 19 വാക്സിനേഷൻ ഇന്ന് ആരംഭിക്കും.

ബെംഗളൂരു: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ പകുതിയോളം കേസുകളും മരണങ്ങളും ബെംഗളൂരു നഗരത്തിൽ നിന്നാണ് എന്നിരിക്കെ,18 മുതൽ 44 വയസ് പ്രായമുള്ളവർക്കുള്ള കോവിഡ്-19 വാക്‌സിനുകൾ മെയ് 10 മുതൽ നഗരത്തിലെ എല്ലാ പ്രധാന ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ ഞായറാഴ്ച്ച പറഞ്ഞു.

  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!

കെസി ജനറൽ ആശുപത്രി, ജയനഗർ ജനറൽ ആശുപത്രി, സർ സിവി രാമൻ ജനറൽ ആശുപത്രി, സർക്കാർ മെഡിക്കൽ കോളേജുകൾ, ഇഎസ്ഐ ആശുപത്രികൾ, ബെംഗളൂരുവിലെ നിംഹാൻസ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച മുതൽ 18 നും 44 നും ഇടയിൽ പ്രായമുള്ള പൗരന്മാർക്ക് കോവിഡ് 19 വാക്സിനേഷൻ നൽകുമെന്ന് മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.

18-44 പ്രായപരിധിയിലുള്ളവരുടെ കോവിഡ് വാക്സിനേഷന് മേയ് ഒന്നിന്‌ സംസ്ഥാനത്ത്  തുടക്കം കുറിച്ചിരുന്നു എങ്കിലും ഇടയിൽ ഇത് നിർത്തിവെച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബെസ്‌കോം; നടപ്പാതകളിലെ തടസ്സങ്ങൾ നീക്കി വൻ ശുചീകരണ യജ്ഞം
[masterslider id="10"]

Related posts