മൈസൂരു: മൈസൂരു മൃഗശാലയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ദാരുണമായ രണ്ട് മരണങ്ങൾക്കിടയാക്കിയ അപൂർവ പോരാട്ടത്തിന്റെ ദാരുണമായ ദൃശ്യമാണ്. പുലി യും മൂർഖൻ പാമ്പുമായുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ രണ്ടിന്റെയും മരണത്തിലാണ് കലാശിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൂർഖൻപാമ്പ് പുലിയുടെ തുറന്ന കൂട്ടിൽ ഇഴഞ്ഞുകയറിയത്. മൃഗശാലയിലെ രണ്ടു പുലികളിലൊന്നായ രാജ, മൂർഖനെ കണ്ടതോടെ ക്രുദ്ധനായി ചാടിവീണ് ആക്രമണം തുടങ്ങി.
കടിയേറ്റ് നിരവധി ഭാഗങ്ങളിൽ പരിക്കേറ്റ മൂർഖന്റെ അന്ത്യവും താമസിയാതെ ഉണ്ടായി. പതിനഞ്ച് മിനിറ്റോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് മൂർഖൻ പത്തിമടക്കിയത്. ആക്രമണത്തിനിടയിൽ രാജയ്ക്കും മൂർഖന്റെ നിരവധി കടികളേറ്റിരുന്നു. സംഭവം അറിഞ്ഞെത്തിയ മൃഗശാല ജീവനക്കാർ രാജയുടെ അവശതകണ്ട് വിഷമേറ്റതായി മനസ്സിലാക്കി. രാജയെ ഉടൻ മൃഗശാല ആശുപത്രിയിലെത്തിച്ചെങ്കിലും വിഷം ശരീരത്തിൽ വ്യാപിച്ചതിനാൽ ചികിത്സ ഫലിച്ചില്ല. മൂന്നര മണിയോടെ പതിമ്മൂന്നുകാരനായ രാജയും ചത്തു. 2005-ൽ ഡൽഹി മൃഗശാലയിലാണ് രാജ പിറന്നത്. 2006-ൽ മൈസൂരുവിലെത്തി. ഇനി പൂജാരി എന്ന ഒരു പുലി മാത്രമാണ് മൈസൂരു മൃഗശാലയിലുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.