സാനിയയ്ക്കും ഷൊഹൈബ് മാലിക്കിനും ആണ്‍കുഞ്ഞ്; ‘മിർസ മാലിക്ക്’ എന്ന് പേര് വിളിച്ച് പപ്പാ

ഹൈദരാബാദ്: തങ്ങളുടെ ജീവിതത്തിലേയ്ക്ക് ഒരു ആണ്‍കുഞ്ഞിനെ വരവേറ്റ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷൊഹൈബ് മാലിക്കും.

തന്‍റെ ട്വിറ്ററിലൂടെ ഷൊഹൈബാണ് കുഞ്ഞ് പിറന്ന വിവരം ലോകത്തെ അറിയിച്ചത്. ‘മകനാണ് ജനിച്ചതെന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കുന്നു. എപ്പോഴുമുള്ളതുപോലെ തന്നെ ഇപ്പോഴും എന്‍റെ പ്രിയപ്പെട്ട പെൺകുട്ടി ശക്തയായി തന്നെയുണ്ട്’- ഷൊഹൈബ് ട്വിറ്ററിൽ കുറിച്ചു. കുട്ടിയ്ക്ക് ‘മിർസ മാലിക്ക്’ എന്നായിരിക്കും പേരിടുകയെന്ന് സാനിയ നേരത്തെ തന്നെ ആരാധകരെ അറിയിച്ചിരുന്നു.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

ഗര്‍ഭവതി ആയിരുന്ന സമയത്തെ ഓരോരോ കൊച്ചു കാര്യങ്ങളും ട്വീറ്റ് ചെയ്തിരുന്ന സാനിയ കുഞ്ഞിന്‍റെ പേരിനെപ്പറ്റിയും സംസരിച്ചിരുന്നു. തങ്ങൾക്ക് ഒരു കുട്ടിയുണ്ടാകുമ്പോൾ ആ കുഞ്ഞിന്‍റെ പേരിൽ മാലിക് എന്നു മാത്രം പോരാ, മിർസ–മാലിക് എന്നു വേണമെന്നു ഞങ്ങൾ തീരുമാനമെടുത്തിരുന്നു എന്ന് ഒരിക്കല്‍ സാനിയ ട്വീറ്റ് ചെയ്തിരുന്നു.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

ആഗസ്റ്റ്‌ 12 ന് സാനിയ – ഷൊഹൈബ് എട്ടാം വിവാഹവാർഷികം ആഘോഷിച്ചിരുന്നു.

ദമ്പതികള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
[masterslider id="10"]

Related posts