വീഡിയോ: ‘റോക്കട്രി’ ദി നമ്പി ഇഫക്ട്, ടീസര്‍ 31നെന്ന് മാധവന്‍

ഐഎസ്ആർഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിത൦ പറയുന്ന ”റോക്കട്രി: ദി നമ്പി ഇഫക്ട്” എന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് തമിഴ് നടന്‍ മാധവന്‍.

ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവനാണ് നമ്പി നാരായണനായെത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്‍റെ ടീസര്‍ ഒക്ടോബര്‍ 31നാണ് റിലീസ് ചെയ്യുന്നത്.

നമ്പി നാരായണന്‍ തന്നെ രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍റ് ഐ സര്‍വൈവ്ഡ് ദി ഐഎസ്ആര്‍ഒ സ്‌പൈ കേസ്’  എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ്.

  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം

ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് മാധവന്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്. അറിഞ്ഞാല്‍ നിശബ്ദത പാലിക്കാനാവാത്ത ചില ജീവിതകഥകളുണ്ടെന്നും നമ്പി നാരായണന്‍റേത് അത്തരത്തില്‍ ഒന്നാണെന്നും മാധവന്‍ പറയുന്നു.

ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് നമ്പി നാരായണന്‍ മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മാധവന്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും താന്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം വ്യാകുലപ്പെട്ടുവെന്നും പറഞ്ഞിരുന്നു.

‘അദ്ദേഹം എന്‍റെ കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ടുകഴിഞ്ഞുവെന്ന് എനിക്കപ്പോള്‍ മനസിലായി’, നമ്പി നാരായണന്‍ പറഞ്ഞു. നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം കൊടുക്കണമെന്നുള്ള സുപ്രീം കോടതി വിധി വന്നപ്പോള്‍ അതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മാധവന്‍ ട്വീറ്റ് ചെയ്തിരുന്നു.

  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ

‘ആ വിധിയെത്തി, അവസാനമായി കുറ്റവിമുക്തനാക്കുന്ന വിധി,  ഇതൊരു പുതിയ തുടക്കമാണ്, തുടക്കം മാത്രം.’ -മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീം കോടതി വിധിയ്ക്ക് മുന്‍പേ തീരുമാനിച്ചിരുന്നതാണ് അദ്ദേഹത്തിന്‍റെ ജീവിതം പറയുന്ന സിനിമ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!
[masterslider id="10"]

Related posts

Click Here to Follow Us