5 വർഷം മുഖ്യമന്ത്രിയാകാമായിരുന്നു;കോൺഗ്രസ് കെണിയിൽ വീഴ്ത്തി,തൻ്റെ യെശസ്സിന് കളങ്കം വരുത്തി:എച്ച്.ഡി.കുമാരസ്വാമി.

ബെംഗളൂരു : 2018ൽ നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാതിരുന്നപ്പോൾ കോൺഗ്രസിന് പകരം ബി.ജെ.പി.യുമായാണ് സഖ്യം ഉണ്ടാക്കിയിരുന്നതെങ്കിൽ താൻ 5 വർഷം തികച്ച് ഭരിക്കുമായിരുന്നു എന്ന് മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി.

കോൺഗ്രസിൻ്റെ കെണിയിൽ അകപ്പെടുകയായിരുന്നു. ഒരു വ്യാഴവട്ടം താൻ ജനങ്ങൾക്കിടയിലുണ്ടാക്കിയ വിശ്വാസം കോൺഗ്രസിനൊപ്പം ചേർന്ന് മാസങ്ങൾക്ക് ഇല്ലാതായി.

2006 ൽ ബി.ജെ.പി സഖ്യത്തിൽ നിന്ന് പിരിയുമ്പോഴും ജന പിൻതുണ ഉണ്ടായിരുന്നു.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

2018ൽ സിദ്ധരാമയ്യയും കൂട്ടരും എൻ്റെ സൽപേരിന് കളങ്കം വരുത്തി.

2006 ൽ ഉണ്ടായതിനേക്കാൾ നഷ്ടമാണ് 2018ൽ സംഭവിച്ചത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

18 മാസം മുഖ്യമന്ത്രിയായപ്പോൾ 19000 കോടിയാണ് കോൺഗ്രസ് എം എൽ എ മാരുടെ മണ്ഡലങ്ങളിൽ അനുവദിച്ചത്, എന്നാൽ അവർ എന്നെ തകർക്കാൻ ശ്രമിക്കുകയായിരുന്നു.

ദേവഗൗഡയുടെ മതനിരപേക്ഷ സമീപനമാണ് ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതിൽ നിന്ന് പിൻതിരിപ്പിച്ചത്.

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

ഇപ്പോൾ ബി.ജെ.പി.യോട് മൃദു സമീപനമുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
[masterslider id="10"]

Related posts