ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.33%;ഇന്ന് 1321 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു;889 പേര്‍ക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1321 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 889 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.33%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 889 ആകെ ഡിസ്ചാര്‍ജ് : 855750 ഇന്നത്തെ കേസുകള്‍ : 1321 ആകെ ആക്റ്റീവ് കേസുകള്‍ : 25381 ഇന്ന് കോവിഡ് മരണം : 10 ആകെ കോവിഡ് മരണം : 11856 ആകെ പോസിറ്റീവ് കേസുകള്‍ : 893006 തീവ്ര പരിചരണ വിഭാഗത്തില്‍…

Read More

വിമാനത്താവളത്തിലേക്കുള്ള വായുവജ്ര ബസുകളിൽ ഓൺലൈൻ ബുക്കിംഗ്.

ബെംഗളൂരു :വിമാനത്താവളത്തിലേക്കുള്ള വായുവജ്ര എ.സി.ബസുകളിൽ ബി.എം.ടി.സി.ഓൺലൈൻ ബുക്കിംഗ് ആരംംഭിച്ചു. കർണാടക ആർ.ടി.സി. വെബ് സൈറ്റ് അവതാർ മൊബൈൽ ആപ്പ് എന്നിവയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. ആദ്യഘട്ടത്തിൽ 9 റൂട്ടുകളിലേക്കുള്ള ബുക്കിംഗ് ആണ് ആരംഭിച്ചിരിക്കുന്നത്. യാത്ര തുടങ്ങുന്നതിന് അര മണിക്കൂർ മുൻപ് വരെ ടിക്കറ്റ് റിസർവ്വ് ചെയ്യാം. വെബ് സൈറ്റ് : www.ksrtc.in

Read More

വിമാനത്താവളത്തിലേക്ക് പുതുവഴി തെളിയുന്നു; വൻ തുക ടോൾ നൽകേണ്ട; ദൂരം 5 കിലോമീറ്റർ കുറയും.

ബെംഗളൂരു : വൻ തുക ടോളായി നൽകേണ്ട ബെല്ലാരി റോഡിനും അത്ര സുരക്ഷിതമല്ലാത്ത ബദൽ പാതക്കും സമാന്തരമായി നഗരത്തിൽ നിന്ന് കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മറ്റൊരു പാത കൂടി നിർമ്മിക്കാനൊരുങ്ങുകയാണ് സർക്കാർ. സാത്തനൂർ-ചിക്കജാല- ട്രെംപറ്റ് വഴിയുള്ള ടോൾ റോഡിന് ബദലായി സാത്തന്നൂർ – ബാഗലൂർ വഴിയാണ് പുതിയ റോഡ്. സാത്തന്നൂർ, ഹൊസഹള്ളി, ഹുട്ടനഹള്ളി, മീസനഹളളി, ബെയ്ലഹള്ളി, മുട്ടദഹള്ളി വഴിയാണ് പുതിയ റോഡ് നിർമ്മിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ ബി.ബി.എം.പി. സ്വകാര്യ എജൻസിയെ ചുമതലപ്പെടുത്തി. നിർമ്മാണം പൂർത്തിയായാൽ നഗരത്തിൽ നിന്ന് ഏറ്റവും ദൂരം…

Read More

ഇന്ധനവില കുതിക്കുന്നു; രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

ബെംഗളൂരു: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്. പെട്രോൾ, ഡീസൽ വില ഇന്നും കൂടി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഇന്ധനവില രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. നഗരത്തിൽ ഇന്ന് പെട്രോൾ വില 86.20 രൂപയും ഡീസലിന് 78.03 രൂപയുമാണ്. രണ്ടാഴ്ച കൊണ്ട് മൂന്ന് രൂപയോളമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ വില കൂടിയതാണ് വിലവർധനയ്ക്ക് കാരണമെന്ന് കമ്പനികൾ പറഞ്ഞു.

Read More

5 വർഷം മുഖ്യമന്ത്രിയാകാമായിരുന്നു;കോൺഗ്രസ് കെണിയിൽ വീഴ്ത്തി,തൻ്റെ യെശസ്സിന് കളങ്കം വരുത്തി:എച്ച്.ഡി.കുമാരസ്വാമി.

ബെംഗളൂരു : 2018ൽ നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാതിരുന്നപ്പോൾ കോൺഗ്രസിന് പകരം ബി.ജെ.പി.യുമായാണ് സഖ്യം ഉണ്ടാക്കിയിരുന്നതെങ്കിൽ താൻ 5 വർഷം തികച്ച് ഭരിക്കുമായിരുന്നു എന്ന് മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി. കോൺഗ്രസിൻ്റെ കെണിയിൽ അകപ്പെടുകയായിരുന്നു. ഒരു വ്യാഴവട്ടം താൻ ജനങ്ങൾക്കിടയിലുണ്ടാക്കിയ വിശ്വാസം കോൺഗ്രസിനൊപ്പം ചേർന്ന് മാസങ്ങൾക്ക് ഇല്ലാതായി. 2006 ൽ ബി.ജെ.പി സഖ്യത്തിൽ നിന്ന് പിരിയുമ്പോഴും ജന പിൻതുണ ഉണ്ടായിരുന്നു. 2018ൽ സിദ്ധരാമയ്യയും കൂട്ടരും എൻ്റെ സൽപേരിന് കളങ്കം വരുത്തി. 2006 ൽ ഉണ്ടായതിനേക്കാൾ നഷ്ടമാണ് 2018ൽ സംഭവിച്ചത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 18…

Read More

ഇന്ത്യയിൽ കൊവിഡ് പ്രതിരോധ മരുന്ന് ഇറക്കുമതിക്കും ഉപയോഗത്തിനും അധികൃതരുടെ അനുമതി തേടി അമേരിക്കൻ കമ്പനി ഫൈസർ.

ന്യൂഡൽഹി: അമേരിക്കൻ കമ്പനിയായ ഫൈസർ, തങ്ങളുടെ പ്രതിരോധ മരുന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്നതിന് അനുവദിക്കണമെന്ന് കാണിച്ച് ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകി. ജർമൻ ഔഷധ കമ്പനിയായ ബയോടെക്കുമായി ചേർന്നാണ് അമേരിക്കൻ കമ്പനിയായ ഫൈസർ പ്രതിരോധമരുന്ന് വികസിപ്പിച്ചെടുത്തത്. ഈ മരുന്ന് അടുത്തയാഴ്ച മുതൽ ജനങ്ങൾക്ക് വിതരണം ചെയ്യാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പ്രതിരോധ മരുന്നിന്റെ ആവശ്യകതയും ഇന്ത്യൻ ജനസംഖ്യയും കണക്കിലെടുക്കുമ്പോൾ -70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ട ഈ മരുന്ന് ഇറക്കുമതി ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്…

Read More

നിർത്തിവച്ച യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് സർവീസ് പുനരാരംഭിക്കുന്നു.

ബെംഗളൂരു : മഹാമാരി വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന യശ്വന്തപുര-കണ്ണൂർ (16527/28) തീവണ്ടി സർവീസ് കഴിഞ്ഞ ഒക്ടോബർ 20ന് ഉത്സവകാല പ്രത്യേക (06537/38) സർവീസായി പുനരാരംഭിച്ചിരുന്നെങ്കിലും നവംബർ 30ന് നിർത്തലാക്കിയിരുന്നു. ഇതോടുകൂടി വടക്കൻ കേരളത്തിലേക്ക് യാത്ര ചെയ്തിരുന്നവർ ദുരിതത്തിലായിരുന്നു. ഇതിനൊരു പരിഹാരമെന്നോണം ക്രിസ്തുമസ്- പുതുവത്സര തിരക്കുകൾ കണക്കിലെടുത്ത് ഡിസംബർ 7 മുതൽ സർവീസ് പുനരാരംഭിക്കാൻ ആണ് തീരുമാനമായിരിക്കുന്നത്. യശ്വന്ത് പുരയിൽ നിന്ന് ദിവസേന രാത്രി 8 മണിക്ക് ആരംഭിക്കുന്ന ട്രെയിനിന് ബാനസവാടി, കാർമലറാം, ഹൊസൂർ… പാലക്കാട്, ഷൊർണൂർ, കുറ്റിപ്പുറം, തിരൂർ, കോഴിക്കോട് ,കൊയിലാണ്ടി, വടകര, തലശ്ശേരി…

Read More

പുതുവൽസരാഘോഷങ്ങൾക്ക് നിയന്ത്രണം;ഉത്തരവ് ഉടൻ.

ബെംഗളൂരു: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പൊതുഇടങ്ങളിൽ പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനു വിലക്കേർപ്പെടുത്തുമെന്ന് കർണാടക ധനകാര്യമന്ത്രി ആർ അശോക് അറിയിച്ചു. ജനങ്ങൾക്ക് അവരവരുടെ വീടുകളലോ ഹോട്ടലുകളിലോ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന് വിലക്കില്ല. എന്നാൽ ഹോട്ടലുകളിലെ ആഘോഷങ്ങൾക്ക് പരമാവധി അനുവദനീയമായ ജനസംഖ്യയുടെ 50 ശതമാനത്തിൽ മുകളിൽ അനുവദനീയമല്ല. കഴിഞ്ഞദിവസം ധനകാര്യ മന്ത്രിയും ആഭ്യന്തരമന്ത്രിയും ചേർന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ജനങ്ങൾ പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുന്നത് മഹാമാരി പ്രോട്ടോകോൾ പ്രകാരം ഉള്ള ചുരുങ്ങിയ അകലെ ബാധ്യത ഇല്ലാതാക്കുമെന്നും അത് മറ്റൊരു ദുരന്തത്തിന് വഴിവെക്കുമെന്നും കണക്കാക്കപ്പെടുന്നു. മഹാമാരിയുടെ…

Read More
Click Here to Follow Us