നിർത്തിവച്ച യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് സർവീസ് പുനരാരംഭിക്കുന്നു.

ബെംഗളൂരു : മഹാമാരി വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന യശ്വന്തപുര-കണ്ണൂർ (16527/28) തീവണ്ടി സർവീസ് കഴിഞ്ഞ ഒക്ടോബർ 20ന് ഉത്സവകാല പ്രത്യേക (06537/38) സർവീസായി പുനരാരംഭിച്ചിരുന്നെങ്കിലും നവംബർ 30ന് നിർത്തലാക്കിയിരുന്നു.

ഇതോടുകൂടി വടക്കൻ കേരളത്തിലേക്ക് യാത്ര ചെയ്തിരുന്നവർ ദുരിതത്തിലായിരുന്നു.

ഇതിനൊരു പരിഹാരമെന്നോണം ക്രിസ്തുമസ്- പുതുവത്സര തിരക്കുകൾ കണക്കിലെടുത്ത് ഡിസംബർ 7 മുതൽ സർവീസ് പുനരാരംഭിക്കാൻ ആണ് തീരുമാനമായിരിക്കുന്നത്.

  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!

യശ്വന്ത് പുരയിൽ നിന്ന് ദിവസേന രാത്രി 8 മണിക്ക് ആരംഭിക്കുന്ന ട്രെയിനിന് ബാനസവാടി, കാർമലറാം, ഹൊസൂർ… പാലക്കാട്, ഷൊർണൂർ, കുറ്റിപ്പുറം, തിരൂർ, കോഴിക്കോട് ,കൊയിലാണ്ടി, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്.

ബെംഗളൂരു -കന്യാകുമാരി എക്സ്പ്രസ് ഉത്സവകാല പ്രത്യേക സർവീസ് ആയി പരിഗണിച്ച് ഡിസംബർ 31 വരെ സർവീസ് കാലാവധി ദീർഘിപ്പിച്ചതും യാത്രികർക്ക് ആശ്വാസമാകുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts