പുതുവൽസരാഘോഷങ്ങൾക്ക് നിയന്ത്രണം;ഉത്തരവ് ഉടൻ.

ബെംഗളൂരു: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പൊതുഇടങ്ങളിൽ പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനു വിലക്കേർപ്പെടുത്തുമെന്ന് കർണാടക ധനകാര്യമന്ത്രി ആർ അശോക് അറിയിച്ചു.

ജനങ്ങൾക്ക് അവരവരുടെ വീടുകളലോ ഹോട്ടലുകളിലോ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന് വിലക്കില്ല.

എന്നാൽ ഹോട്ടലുകളിലെ ആഘോഷങ്ങൾക്ക് പരമാവധി അനുവദനീയമായ ജനസംഖ്യയുടെ 50 ശതമാനത്തിൽ മുകളിൽ അനുവദനീയമല്ല.

കഴിഞ്ഞദിവസം ധനകാര്യ മന്ത്രിയും ആഭ്യന്തരമന്ത്രിയും ചേർന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ജനങ്ങൾ പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുന്നത് മഹാമാരി പ്രോട്ടോകോൾ പ്രകാരം ഉള്ള ചുരുങ്ങിയ അകലെ ബാധ്യത ഇല്ലാതാക്കുമെന്നും അത് മറ്റൊരു ദുരന്തത്തിന് വഴിവെക്കുമെന്നും കണക്കാക്കപ്പെടുന്നു.

മഹാമാരിയുടെ രണ്ടാം തരംഗ സാധ്യതയെ ഫലപ്രദമായി തടയേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിലേക്കായി പൊതുസ്ഥലങ്ങളിൽ ജനങ്ങൾ അനിയന്ത്രിതമായി ഒത്തുകൂടുന്നത് ഒഴിവാക്കേണ്ടത് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതു സംബന്ധിച്ച നിബന്ധനകളും ഉത്തരവുകളും ഉടൻ പുറപ്പെടുവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us