വിമാനത്താവളത്തിലേക്ക് പുതുവഴി തെളിയുന്നു; വൻ തുക ടോൾ നൽകേണ്ട; ദൂരം 5 കിലോമീറ്റർ കുറയും.

ബെംഗളൂരു : വൻ തുക ടോളായി നൽകേണ്ട ബെല്ലാരി റോഡിനും അത്ര സുരക്ഷിതമല്ലാത്ത ബദൽ പാതക്കും സമാന്തരമായി നഗരത്തിൽ നിന്ന് കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മറ്റൊരു പാത കൂടി നിർമ്മിക്കാനൊരുങ്ങുകയാണ് സർക്കാർ.

സാത്തനൂർ-ചിക്കജാല- ട്രെംപറ്റ് വഴിയുള്ള ടോൾ റോഡിന് ബദലായി സാത്തന്നൂർ – ബാഗലൂർ വഴിയാണ് പുതിയ റോഡ്.

  അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും മുന്നറിയിപ്പ്

സാത്തന്നൂർ, ഹൊസഹള്ളി, ഹുട്ടനഹള്ളി, മീസനഹളളി, ബെയ്ലഹള്ളി, മുട്ടദഹള്ളി വഴിയാണ് പുതിയ റോഡ് നിർമ്മിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ ബി.ബി.എം.പി. സ്വകാര്യ എജൻസിയെ ചുമതലപ്പെടുത്തി.

നിർമ്മാണം പൂർത്തിയായാൽ നഗരത്തിൽ നിന്ന് ഏറ്റവും ദൂരം കുറഞ്ഞ പാതയായി മാറും ഇതെന്ന് ബി.ബി.എം.പി. അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സഹസംവിധായകൻ വിജീഷ് ഐ കെ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us