ബെംഗളൂരു: വിജയനഗറിലെ ജെഎസ്‌ഡബ്ല്യു സ്റ്റീൽ പ്ലാന്റ് കമ്പനി 1,000 ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) സംസ്ഥാനത്ത് വിതരണം ആരംഭിച്ചു.
ജെ.എസ്.ഡബ്ല്യു സ്റ്റീൽ കർണാടകക്ക് പുറമെ മഹാരാഷ്ട്ര, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലെ മൂന്ന് നിർമാണകേന്ദ്രങ്ങളിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ദ്രാവക ഓക്സിജൻ വിതരണം ചെയ്യുന്നുണ്ട്.
നിലവിലെ ദേശീയ ആരോഗ്യ അടിയന്തരാവസ്ഥയുടെ ഫലമായി എൽഎംഒയുടെ ആവശ്യം പല മടങ്ങ് വർധിച്ചതായി ജെഎസ്‌ഡബ്ല്യു സ്റ്റീൽ വിജയനഗർ വർക്കേഴ്സ് പ്രസിഡന്റ് രാജശേഖർ പട്ടനസെട്ടി ഒരുമാധ്യമക്കുറിപ്പിൽ പറഞ്ഞു.
“ജെഎസ്‌ഡബ്ല്യു സ്റ്റീൽ ഇതുവരെ ബെല്ലാരി പ്ലാന്റിൽ നിന്ന് 11,500 ടണ്ണിലധികം ദ്രാവക മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്തിട്ടുണ്ട്. ജെഎസ്‌ഡബ്ല്യു വിജയനഗർ പ്ലാന്റിൽ ഏപ്രിൽ തുടക്കത്തിൽ ശരാശരി 200 ടൺ മുതൽ പ്രതിദിനവും വിതരണം ചെയ്തിരുന്നു.
ഇപ്പോൾ ഇത് മൂന്നിരട്ടി വർധിപ്പിച്ച് 680 ടൺ വരെയും പ്രതിദിനം വിതരണം ചെയ്യുന്നുണ്ട്. ലിക്വിഡ് മെഡിക്കൽ ഓക്സിജൻ കർണാടകയ്ക്കും മറ്റ് സംസ്ഥാനങ്ങൾക്കും വിതരണം ചെയ്യുന്നു, ” എന്നും പട്ടനസെട്ടി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.