18-45 വയസുകാരുടെ വാക്സിനേഷൻ ഇന്നു തുടങ്ങില്ല.

ബെംഗളൂരു : 18-45 വയസു പ്രായപരിധിയുള്ളവർക്കായി ഇന്നാരംഭിക്കേണ്ട വാക്സിനേഷൻ മാറ്റിവച്ചു.

ആവശ്യമായ മരുന്ന് ലഭിക്കുന്നതിനനുസരിച്ച് കുത്തിവെപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ അറിയിച്ചു.

ജനങ്ങൾ വാക്സിൻ കേന്ദ്രങ്ങളിലോ ,ആശുപത്രികളിലോ തിരക്ക് കൂട്ടരുത്.കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്ത് കാത്തിരിക്കുക, വാക്സിൻ ലഭ്യമാകുമ്പോൾ അർഹരായവരെ അറിയിക്കും.

18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാൻ സർക്കാർ പ്രതിജ്ഞാബന്ധമാണ് ,പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഒരു കോടി കോവി ഷീൽഡിൻ്റെ ഓർഡർ നൽകിയിട്ടുണ്ട് ,400 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം

കൃത്യ സമയത്ത് ഓർഡർ നൽകിയിട്ടും കമ്പനിക്ക് സമയത്ത് വാക്സിൻ നൽകാൻ കഴിയാതെ ഇരിക്കുകയായിരുന്നു.

ഇന്ന് വാക്സിനേഷൻ തുടങ്ങാൻ കഴിയാത്തത് സർക്കാറിൻ്റെ വീഴ്ചയല്ലെന്നും ,വാക്സിൻ ലഭിക്കാത്തത് ആണ് കാരണമെന്നും മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. പ്രശ്നങ്ങൾ ഏതാനും ദിവസത്തിനകം പരിഹരിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എ.ഐ. ഉപകരണവുമായി കച്ചവടം; ബെംഗളൂരുവിലെ പച്ചക്കറി വ്യാപാരി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 10 വരി പാതയായ 'എം.എ.ആർ' റോഡ് സജ്ജം; മൈസൂരു-മഗാഡി ഇടനാഴി 15 ദിവസത്തിനകം തുറക്കും
[masterslider id="10"]

Related posts