സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം: എച്ച്.ഡി.ദേവേഗൗഡ.

ബെംഗളൂരു: കോവിഡ് കേസുകൾ വൻ തോതിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത്  സർക്കാർ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് എഴുതിയ കത്തിൽ ജെ ഡി എസ് മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ എച് ഡിദേവഗൗഡ ആവശ്യപ്പെട്ടു.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിൽ കൂടുതൽ ആളുകൾ രോഗബാധിതരാകുന്നുവെന്ന് ദേവേഗൗഡ ചൂണ്ടിക്കാട്ടി. സർക്കാർ, സ്വകാര്യ ആശുപത്രികൾ രോഗികളുടെ അമിതഭാരവുമായി മല്ലിടുന്നതിനാൽ ദുരിതബാധിതരിൽ പലർക്കും കിടക്കകളും മരുന്നുകളും ലഭിക്കുന്നില്ലെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

ഓക്സിജനും വെന്റിലേറ്ററും ഉൾപ്പെടെയുള്ള ആശുപത്രികൾക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts