ബെംഗളൂരുവിൽ നിന്ന് വന്ദേഭാരത് സർവീസ്; ചെന്നൈ, കോയമ്പത്തൂർ, ഹുബ്ബള്ളി റൂട്ടുകൾ പരിഗണനയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ദക്ഷിണ പശ്ചിമ റെയിൽവേ ചെന്നൈ, കോയമ്പത്തൂർ, ഹുബ്ബള്ളി റൂട്ടുകൾ റെയിൽവേ ബോർഡിന് സമർപ്പിച്ചു. അന്തിമറൂട്ടും ടിക്കറ്റ് നിരക്കുമെല്ലാം റെയിൽവേ ബോർഡ് തീരുമാനിക്കും. കൂടുതൽ യാത്രക്കാരും മികച്ച വരുമാനവും ലഭിക്കുന്ന റൂട്ടുകളാണ് ട്രെയിൻ സർവീസിന് തിരഞ്ഞെടുത്തതെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർ സഞ്ജീവ് കിഷോർ പറഞ്ഞു.

  ട്വിസ്റ്റുകളുടെ തമിഴകം; ഇടതുപക്ഷ പിന്തുണ തേടി വിജയ്; വിജയ്‌യെ ബി.ജെ.പിയിൽ നിന്ന് അകറ്റാൻ നീക്കം; തമിഴകത്ത് നിർണ്ണായക മണിക്കൂറുകൾ!

180 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ സാധിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് നിലവിൽ ഡൽഹി–വാരാണസി, ഡൽഹി–കത്ര പാതകളിലാണ് സർവീസ് നടത്തുന്നത്. മുംബൈ–അഹമ്മദാബാദ് പാതയിലെ പരീക്ഷണ സർവീസ് വിജയകരമായി പൂർത്തിയായിരുന്നു. കോയമ്പത്തൂർ വരെ അതിവേഗ ട്രെയിൻ സർവീസ് ആരംഭിക്കുന്നത് കേരളത്തിലേക്ക് ഉൾപ്പെടെയുള്ളവർക്കു ഗുണകരമാകും. കൂടാതെ ബെംഗളൂരു–ഹുബ്ബള്ളി പാത ഇരട്ടിപ്പിക്കൽ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവുവിന് ജാമ്യം അനുവദിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്: ഈ റോഡിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക; ഒരു മണിക്കൂർ യാത്ര ഇനി 2 മണിക്കൂറായിരിക്കും! ബദൽ വഴികൾ
[masterslider id="10"]

Related posts