ഐസിസി മുന്‍ അമ്പയര്‍ ആസാദ് റൗഫ് അന്തരിച്ചു

ഐസിസി അമ്പയര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവും മുന്‍ പാകിസ്താന്‍ അമ്പയറുമായ ആസാദ് റൗഫ് (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പാകിസ്ഥാനിലെ ലാഹോറില്‍ വെച്ചാണ് മരണം. റൗഫിന്റെ സഹോദരന്‍ താഹിറാണ് മരണ വിവരം അറിയിച്ചത്. അലീം ദാറിനൊപ്പം പാകിസ്താനില്‍ നിന്നുള്ള പ്രധാന അമ്പയറായിരുന്നു റൗഫ്

2016ല്‍ അഴിമതിയുടെ പേരില്‍ റൗഫിനെ ബിസിസിഐ 5 വര്‍ഷത്തേക്ക് വിലക്കിയിരുന്നു. അമ്പയറിങ് ഉപേക്ഷിച്ചതിന് ശേഷം പാകിസ്ഥാനില്‍ വസ്ത്രം വിറ്റ് ജീവിക്കുന്ന ആസാദ് റൗഫിന്റെ ജീവിതവും വാര്‍ത്തയായിരുന്നു. ലാഹോറിലെ ലാന്‍ഡ ബസാറിലുള്ള തന്റെ വസ്ത്രവ്യാപാര സ്ഥാപനം അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റൗഫിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുവെന്നും ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും താഹിര്‍ ദുനിയ ന്യൂസിനോട് പറഞ്ഞു

  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര

64 ടെസ്റ്റുകളിലും 139 ഏകദിനങ്ങളിലും 28 ട്വന്റി20കളിലും അദ്ദേഹം അമ്പയറായിരുന്നു. 2000ന് ശേഷം പാകിസ്ഥാനില്‍ നിന്നുള്ള അമ്പയര്‍മാരില്‍ മുന്‍നിരയില്‍ ആസാദ് റൗഫ് ഉണ്ടായിരരുന്നു. 2006ലാണ് ഐസിസിയുടെ എലൈറ്റ് പാനലില്‍ ഉള്‍പ്പെടുന്നത്.

ഐപിഎല്ലിലെ ഒത്തുകളി വിവാദത്തെ തുടര്‍ന്നാണ് ആസാദ് റൗഫിന്റെ അമ്പയറിങ് കരിയറിന് തിരിച്ചടി നേരിട്ട് തുടങ്ങിയത്. 2013 മെയ് 19ന് നടന്ന കൊല്‍ക്കത്ത-ഹൈദരാബാദ് മത്സരമാണ് റൗഫ് ഐപിഎല്ലില്‍ നിയന്ത്രിച്ച അവസാന മത്സരം. റൗഫിന് എതിരെ മുംബൈ പൊലീസ് ആണ് റൗഫിനെതിരെ അന്വേഷണം നടത്തിയത്. ഇതോടെ ആ സീസണ്‍ അവസാനിക്കുന്നതിന് മുന്‍പ് തന്നെ റൗഫ് ഇന്ത്യ വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
[masterslider id="10"]

Related posts